24 മണിക്കൂറിനിടെ കേരളത്തില്‍ 227 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 227 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചുവെന്നും റിപ്പോര്‍ട്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 760 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്താകെ രണ്ട് പേര് മരിച്ചു.
അതുപോലതന്നെ കേരളത്തിന് പുറമെ കര്‍ണാടകയിലും കൊവിഡ് ബാധിച്ച് മരണം സംഭവിച്ചിട്ടുണ്ട്. 260 പേര്‍ക്കാണ് കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് എന്നാണ് കണക്ക്.





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































