ഹണിമൂണ്‍ വാഗ്ദ്ധാനം ഗോവയില്‍ എത്തിയത് അയോദ്ധ്യയിലേക്ക്; വിവാഹ മോചനം തേടി യുവതി
ഭോപ്പാല്‍: ഹണിമൂണിന് ഗോവയില്‍ കൊണ്ടുപോകാമെന്നായിരുന്നു ഭര്‍ത്താവ് വാഗ്ദ്ധാനം ചെയ്തിരുന്നത് എന്നാല്‍ അയോദ്ധ്യയിലും വാരണാസിയിലേക്കുമാണ് കൊണ്ടുപോയത് തുടര്‍ന്ന് വിവാഹ മോചനം തേടി യുവതി. മദ്ധ്യപ്രദേശില്‍ നിന്നുള്ള യുവതിയാണ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചത്.
Also Read; ഇതരമതസ്ഥനെ പ്രണയിച്ച യുവതിയെ തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തി സഹോദരന്
യാത്ര കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ് യുവതി ഭോപ്പാല്‍ കുടുംബ കോടതിയെ സമീപിച്ചത്. ഐടി മേഖലയിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. ഉയര്‍ന്ന ശമ്പളവുണ്ട്. തനിക്കും നല്ല ശമ്പളമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നുമില്ല. വേണമെങ്കില്‍ വിദേശത്തും ഹണിമൂണിനായി പോകാം. മാതാപിതാക്കളെ നോക്കണമെന്നും, വിദേശയാത്രയ്ക്ക് താത്പര്യമില്ലെന്നും ഭര്‍ത്താവ് പറഞ്ഞു. ഒടുവില്‍ ഇന്ത്യയിലെവിടെയെങ്കിലും പോകാമെന്ന് തന്നോട് പറയുകയായിരുന്നുവെന്ന് യുവതി നല്കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്. തന്നേക്കാള്‍ കൂടുതല്‍ മറ്റ് കുടുംബാംഗങ്ങള്‍ക്കാണ് ഭര്‍ത്താവ് പ്രാധാന്യം നല്‍കുന്നതെന്നും യുവതി ആരോപിച്ചു.





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































