‘ആന്റണി’ സിനിമ വിശ്വാസം ഹനിക്കുന്നില്ലെന്ന് കോടതി
കൊച്ചി: ‘ആന്റണി’ സിനിമയില്‍ ബൈബിളിനുള്ളില്‍ തോക്ക് ഒളിപ്പിച്ച ദൃശ്യം നീക്കംചെയ്യാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി. ബൈബിള്‍പോലെ തോന്നിപ്പിക്കുന്ന പുസ്തകത്തില്‍ തോക്ക് ഒളിപ്പിച്ച ദൃശ്യങ്ങള്‍ ക്രിസ്തുമത വിശ്വാസികളെ അധിക്ഷേപിക്കുന്നുവെന്ന വാദം ശരിയാണെന്ന് കരുതാനാകില്ലെന്നും കോടതി വ്യക്തമാക്കി.
Also Read ;വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചെന്ന ആരോപണം; പേ ടിഎമ്മിനെതിരെ ഇഡി അന്വേഷണം
പുസ്തകം ബൈബിളാണെന്ന് തിരിച്ചറിയാനാകാത്ത വിധം ദൃശ്യത്തില്‍ മാറ്റംവരുത്തിയെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. ഇക്കാര്യം പരിഗണിച്ചാണ് നടപടികള്‍ അവസാനിപ്പിച്ചത്. സിനിമയില്‍ മതപരമോ വംശീയമോ ആയ അനാദരവ് പ്രകടമാകുന്ന ദൃശ്യങ്ങളുണ്ടെങ്കില്‍ അതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്നും കോടതി വ്യക്തമാക്കി. കാല്‍പ്പനികതയുടെയും അനുഭവങ്ങളുടെയും ആവിഷ്കാരമായ സിനിമ, സമൂഹത്തിന്റെയോ വ്യക്തിയുടെയോ സ്വാതന്ത്ര്യം ഹനിക്കാത്തിടത്തോളം സൃഷ്ടിപരമായ സ്വാതന്ത്ര്യം അംഗീകരിക്കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































