#india #Top Four

കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം വീണ്ടും ചര്‍ച്ച നടത്തും

പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റിനും പോലീസ് പ്രയോഗിക്കുന്നതിനിടെ സമരം തുടരുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാരും ഇന്ന് ചര്‍ച്ച നടത്തും. ചണ്ഡിഗണ്ഡില്‍ വൈകിട്ട് 5 മണിക്ക് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. ചര്‍ച്ചയില്‍ സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗം, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കും.

Also Read ; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യഘട്ട പട്ടിക ഉടന്‍ പ്രഖ്യാപിക്കും

താങ്ങ് വില ഉറപ്പാക്കാന്‍ നിയമം എന്നതില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയാണ്. നിലപാട് വ്യക്തമാക്കുന്നതിനൊപ്പം ശംഭു അതിര്‍ത്തിയിലെയും ഹരിയാനയിലെയും പോലീസ് നടപടിയിലും അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചതിലുമുള്ള പ്രതിഷേധവും സര്‍ക്കാരിനെ അറിയിക്കും. പോലീസിന്റെ നടപടിയില്‍ ശംഭു അതിര്‍ത്തിയിലെ 40 ഓളം കര്‍ഷകര്‍ക്ക് കൂടി പരിക്കേറ്റു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *