തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്നത് ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് റായ്
ലഖ്നൗ: 2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്നത് ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് റായ്. വാരണാസിയില്‍ മോദിക്കെതിരെ ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസ് 17 സ്ഥാനാര്‍ത്ഥികളെയാണ് കണ്ടെത്തിയിരിക്കുന്നത്. അവസാന ഘട്ടത്തില്‍ തിരഞ്ഞെടുത്ത ഒമ്പത് സ്ഥാനാര്‍ത്ഥികളില്‍ നിന്നാണ് അജയ് റായിക്ക് നറുക്ക് വീണത്. എന്നാല്‍ പാര്‍ട്ടി സ്ഥനാര്‍ത്ഥിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Also Read ; കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആര് ടി സി ബസിന് തീപിടിച്ചു
രാജ്യസഭാംഗമായതോടെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി മത്സരിച്ചിരുന്ന റായ്ബറേലിയില്‍ ആര് മത്സരിക്കുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. മണ്ഡലത്തില്‍ ഇത്തവണ പുതുമുഖത്തെ ഇറക്കാനാണ് സാദ്ധ്യതയെന്നും റായ്ബറേലിയില്‍ എതൊക്കെ നേതാക്കളെ പരിഗണിക്കുന്നു എന്നുള്ള റിപ്പോട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. പ്രിയങ്കയ്ക്ക് വേണ്ടിയാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതെന്നും അഭ്യൂഹമുള്ളതിനാല്‍ പ്രിയങ്കാ ഗാന്ധിയെ റായ്ബറേലിയില്‍ ഇറക്കാന്‍ സാദ്ധ്യതയുണ്ടെന്നും അറിയിച്ചു.
പ്രധാനപ്പെട്ട ഇത്തരം സീറ്റുകളിലെ സ്ഥാനാത്ഥികള്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരം കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂവെന്നും അതേസമയം കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ഉത്തര്‍പ്രദേശിലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് പങ്കിടല്‍ കരാര്‍ പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിന് നിര്‍ണായക വഴിത്തിരിവാണ്. ആകെയുള്ള 80 സീറ്റുകളില്‍ 17 എണ്ണത്തില്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കും. സമാജ്വാദി പാര്‍ട്ടിയും മുന്നണിയിലെ മറ്റ് പാര്‍ട്ടികളും ബാക്കി സീറ്റുകളില്‍ മത്സരിക്കും.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































