‘പത്മജ തന്തയ്ക്ക് പിറന്ന മകളോ’, മാങ്കൂട്ടത്തിലിന്റെ വിവാദ പരാമര്‍ശം തള്ളി രമേശ് ചെന്നിത്തല
ന്യൂഡല്‍ഹി: പത്മജ വേണുഗോപാലിനെതിരായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസ്താവന തള്ളി രമേശ് ചെന്നിത്തല. പത്മജക്കെതിരെ രാഹുല്‍ നടത്തിയ പ്രസ്താവനയോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പദ്മജ വേണുഗോപാലിനെതിരെ നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ‘ഇപ്പോള്‍ കേരള സമൂഹം പത്മജയെ വിശേഷിപ്പിക്കുന്നത് എന്താണ്. തന്തയ്ക്ക് പിറന്ന മകള്‍ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ’ എന്നായിരുന്നു രാഹുല്‍ ചോദിച്ചത്. പത്മജയെ കൊണ്ട് ബിജെപിക്ക് കിട്ടാന്‍ പോകുന്നത് ആകെ ഒരുവോട്ട് മാത്രമായിരിക്കുമെന്ന് പറഞ്ഞ രാഹുല്‍ കെ കരുണാകരന്‍ എന്ത് പാതകം ആണ് പത്മജയോട് ചെയ്തതെന്നും പരിഹസിച്ചിരുന്നു.
ഇതിനിടെ കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല എം എം ഹസന് നല്‍കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ മത്സരിക്കുന്നതിനാലാണ് ചുമതല. തിരഞ്ഞെടുപ്പ് കാലത്തേക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































