പൗരത്വ നിയമ ഭേദഗതി നിയമം 2024; എല്‍ഡിഎഫ് ഇന്ന് പ്രതിഷേധ റാലി സംഘടിപ്പിക്കും
പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് രാഷ്ട്രീയ സംഘടനകള്‍.
Also Read ; ടി.പി ചന്ദ്രശേഖരന്റെ സ്മൃതിമണ്ഡപത്തില്‍ നിന്നും ഷാഫിയുടെ പര്യടനത്തിന് തുടക്കം
അതിനാല്‍ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പട്ട് എല്‍ഡിഎഫ് ഇന്ന് രാവിലെ 11 മണിക്ക് പ്രതിഷേധ റാലി സംഘടിപ്പിക്കും. രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് പ്രതിഷേധ റാലി ആരംഭിക്കുക എന്നും അറിയിച്ചു. നിയമം പിന്‍വലിക്കണമെന്നാവശ്യവുമായി കോണ്‍ഗ്രസ് മണ്ഡലതലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലതല പ്രതിഷേധം ഉണ്ടാവുക. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ കേരളത്തില്‍ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് നിലപാടെടുത്തിരുന്നു. വിഷയം വീണ്ടും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തടക്കം മുഖ്യ പ്രചാരണ വിഷയമാകും.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































