#kerala #Politics #Top Four

സുരേഷ് ഗോപിയെ പ്രകീര്‍ത്തിച്ച് മേയര്‍; വെട്ടിലായി സിപിഎം,ആയുധമാക്കി കോണ്‍ഗ്രസ്

തൃശൂര്‍: ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പ്രകീര്‍ത്തിച്ച തൃശൂര്‍ മേയര്‍ വെട്ടിലായി. വോട്ട് ചോദിക്കാന്‍ സ്ഥാനാര്‍ത്ഥി എത്തിയപ്പോഴായിരുന്നു മേയറുടെ പുകഴ്ത്തല്‍. പുരോഗതിയുടെ കൂടെയാണ് താനെന്നും സുരേഷ് ഗോപി നല്ലയാളെന്നുമാണ് മേയര്‍ എം കെ വര്‍ഗീസ് പ്രകീര്‍ത്തിച്ചത്. ചോദിക്കാതെ തന്നെ മേയറുടെ വോട്ട് ലഭിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എന്നാല്‍ മേയറുടെ ഈ പെരുമാറ്റത്തിലുടെ ബിജെപി-സിപിഎം ഡീലെന്ന മുഖ്യമന്ത്രിയുടെ മനസ്സിലിരുപ്പാണ് പുറത്തുവന്നതെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ പ്രതികരണം.

Also Read ;സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന് ആശ്വാസം;മോചനദ്രവ്യമായ 34 കോടി സമാഹരിച്ചു

തൃശൂര്‍ കോര്‍പ്പറേഷനില്‍ വോട്ട് തേടുന്നതിനിടെയാണ് സുരേഷ് ഗോപി മേയറുടെ ചേംബറിലും എത്തിയത്. കോര്‍പ്പറേഷന്‍ മത്സ്യച്ചന്തയില്‍ വികസനത്തിന് ഒരു കോടി നല്‍കിയതുള്‍പ്പടെ ഇരുവരും സംസാരിക്കുകയും ചെയ്തു.വോട്ട് ചോദിക്കാതെ തന്നെ മേയര്‍ തരുമെന്നാണ് പ്രതീക്ഷയെന്ന് സുരേഷ് ഗോപിയും പറഞ്ഞു. പിന്നാലെ മേയര്‍ എം കെ വര്‍ഗീസ്, സുരേഷ് ഗോപിയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. ഇതോടെ, തൃശൂരില്‍ ബിജെപിയ്ക്ക് വോട്ട് മറിക്കാന്‍ സിപിഎം ഡീലുണ്ടാക്കിയെന്ന ആരോപണം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. മേയര്‍ സുരേഷ് ഗോപി കൂടിക്കാഴ്ച കോണ്‍ഗ്രസ് ആയുധമാക്കിയതോടെ മേയറെക്കൊണ്ട് മറുപടി പറയിക്കാനൊരുങ്ങുകയാണ് സിപിഎം.

Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *