#Career

തൃശൂര്‍ മാള മെറ്റ്‌സ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സിന് സുവര്‍ണ്ണാവസരം

തൃശൂര്‍: തൃശൂര്‍ മാള മെറ്റ്‌സ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിന് കീഴിലുള്ള പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയേഴ്‌സിനെയും ഫിസിക്‌സ് /കെമിസ്ട്രി ബിരുദധാരികളെയും നിയമിക്കുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് വിഭാഗത്തില്‍ വകുപ്പ് മേധാവിയെയും ലക്ചറര്‍മാരെയും ഡെമോണ്‍സ്ട്രര്‍ മാരേയും നിയമിക്കുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ആകാനുള്ള വിദ്യാഭ്യാസ യോഗ്യത മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിനുള്ള പി എച്ച് ഡി ആണ്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് എംടെക് ഡിഗ്രി എടുത്തവര്‍ക്കും അപേക്ഷിക്കാം.

ലക്ചറര്‍മാര്‍ക്കുള്ള വിദ്യാഭ്യാസ യോഗ്യത മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലുള്ള ബിടെക്ക് ബിരുദം ആണ്. ഡെമോണ്‍സ്ട്രര്‍മാര്‍ക്കുള്ള അടിസ്ഥാന യോഗ്യത മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിനുള്ള ഡിപ്ലോമയാണ്. 60% മാര്‍ക്ക് എങ്കിലും നേടിയിരിക്കണം. അദ്ധ്യാപന പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. അദ്ധ്യാപന അഭിരുചിയുള്ള പുതിയതായി ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം.

ഫിസിക്‌സ് /കെമിസ്ട്രി ലാബ് അസിസ്റ്റന്റിനുള്ള അടിസ്ഥാന യോഗ്യത ഫിസിക്‌സ് അല്ലെങ്കില്‍ കെമിസ്ട്രിയില്‍ ഉള്ള ബിരുദം.

Also Read; ഡല്‍ഹിയിലെ മലിനീകരണ നിയന്ത്രണ നടപടികള്‍ പരിശോധിക്കാന്‍ ഗ്രൗണ്ട് ലെവല്‍ പ്രവര്‍ത്തനവുമായി മന്ത്രിമാര്‍

അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി നവംബര്‍ 14 ആണ്. യോഗ്യത, പരിചയസമ്പന്നത എന്നിവയ്ക്ക് അനുയോജ്യമായ രീതിയില്‍ ആകര്‍ഷകമായ ശമ്പളം ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുവാനും www.metspoly.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സംശയനിവാരണത്തിന് 9188400951 എന്നെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക.

 

Leave a comment

Your email address will not be published. Required fields are marked *