സിബിഐക്ക് പുതിയ തലവനില്ല; പ്രവീണ് സൂദിന്റെ കാലാവധി നീട്ടി
ന്യൂഡല്ഹി: സിബിഐ ഡയറക്ടര് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്ക്കിടെ നിലവിലെ സിബിഐ ഡയറക്ടറുടെ കാലാവധി നീട്ടി കേന്ദ്രസര്ക്കാര്. സിബിഐ ഡയറക്ടറായ പ്രവീണ് സൂദിന്റെ കാലാവധിയാണ് ഒരു വര്ഷം കൂടി നീട്ടിയത്. പുതിയ സിബിഐ ഡയറക്ടറെ കണ്ടെത്താന് ഇന്നലെ യോഗം ചേര്ന്നെങ്കിലും രാഹുല് ഗാന്ധി വിയോജിപ്പ് അറിയിച്ചതോടെ യോഗം പിരിയുകയായിരുന്നു.
Join with metro post: വാര്ത്തകള് വേഗത്തിലറിയാന് മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില് അംഗമാകൂ…
തെരഞ്ഞെടുപ്പ് പ്രക്രിയ പക്ഷപാതപരമാണെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരുന്നു രാഹുല് ഗാന്ധി വിയോജനക്കുറിപ്പ് നല്കിയത്. പ്രതിപക്ഷ നേതാവ് എന്നത് ഒരു റബ്ബര് സ്റ്റാമ്പ് പദവിയല്ലെന്ന് രാഹുല് വിയോജനക്കുറിപ്പില് പറഞ്ഞിരുന്നു. സെലക്ഷന് കമ്മിറ്റിയില് നിന്ന് തനിക്ക് ആവശ്യമായ വിവരങ്ങള് സര്ക്കാര് നല്കുന്നില്ല. കേന്ദ്ര ഏജന്സിയായ സിബിഐയെ സര്ക്കാര് നിരന്തരം ദുരുപയോഗം ചെയ്തു. പ്രതിപക്ഷത്തെയും മാധ്യമപ്രവര്ത്തകരെയും വിമര്ശകരെയുമെല്ലാം സിബിഐയെ ഉപയോഗിച്ച് ലക്ഷ്യംവെയ്ക്കുകയാണെന്നും രാഹുല് കുറ്റപ്പെടുത്തിയിരുന്നു.
ഈ വര്ഷം മെയ് 24ന് പ്രവീണ് സൂദ് വിരമിക്കാനിരിക്കുകയായിരുന്നു. പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കുന്നത് പ്രതിസന്ധിയിലായതോടെ കേന്ദ്രസര്ക്കാര് ഇദേഹത്തിന്റെ കാലാവധി നീട്ടി ഉത്തരവ് ഇറക്കുകയായിരുന്നു. പ്രധാനമന്ത്രിക്ക് പുറമേ ലോക്സഭ പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ചേര്ന്നാണ് സിബിഐ ഡയറക്ടര് തെരഞ്ഞെടുപ്പ് നടത്തുന്നത്.





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































