ഗായിക അഭിരാമി സുരേഷിന് പരിക്കേറ്റു
ഇഷ്ടപ്പെട്ട വിഭവം പാചകം ചെയ്യുന്നതിനിടെ ഗായിക അഭിരാമി സുരേഷിന് പരിക്കേറ്റു. മിക്‌സി പൊട്ടിത്തെറിച്ച് അതിന്റെ ബ്ലേഡ് കൈയ്യില്‍ തട്ടിയാണ് അപകടമുണ്ടായത്. അഭിരാമിക്ക് വലത് കയ്യിലെ 5 വിരലുകളിലും പരുക്കേറ്റിട്ടുണ്ട്. ഇക്കാര്യം ഗായിക തന്നെയാണ് സമൂഹമാധ്യമ വിഡിയോയിലൂടെ ആരാധകരെ അറിയിച്ചത്.
ചെറിയ ഇടവേളയ്ക്കു ശേഷം സന്തോഷത്തോടെ വീഡിയോകള്‍ ചെയ്ത് പ്രേക്ഷകരോടു സംവദിക്കാനൊരുങ്ങുകയായിരുന്നുവെന്നും അതിനിടെയാണ് അപ്രതീക്ഷിതമായി ഇത്തരമൊരു അപകടം സംഭവിച്ചതെന്നും അഭിരാമി പറയുന്നു. മിക്‌സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും അപകടശേഷം കുറച്ചു സമയത്തേക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു താനെന്നും അഭിരാമി പറഞ്ഞു. വിരലിന്റെ അഗ്രഭാഗം മരവിച്ചുപോയെന്നും ഗായിക പറയുന്നു. കൈവിരലുകളില്‍ അല്‍പം ആഴമേറിയ മുറിവാണ്, ചെറിയ രീതിയില്‍ പൊള്ളലും ഏറ്റിട്ടുണ്ട്.
Also Read; കയറ്റുമതിക്ക് ഇനി കടൽച്ചൊറിയും…
ഈ അപകടമൊന്നും തന്നെ പാചകത്തില്‍ നിന്നും പിന്തിരിപ്പിക്കില്ലെന്ന് പറഞ്ഞ അഭിരാമി കുറച്ചു നാളത്തെ വിശ്രമത്തിനു ശേഷം വീണ്ടും മടങ്ങി വരുമെന്നും പറഞ്ഞു. അപകടശേഷം ആശുപത്രിയില്‍ ചികിത്സ തേടിയ അഭിരാമി ഇപ്പോള്‍ വിശ്രമത്തിലാണ്. ആരും പേടിക്കേണ്ടെന്നും വലിയ പ്രശ്‌നങ്ങളില്ലെന്നും ഗായിക അറിയിച്ചു.





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































