അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ജാമ്യം നീട്ടണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇടക്കാല ജാമ്യം അവസാനിക്കുന്ന ജൂണ്‍ രണ്ടിന് തന്നെ ജയിലിലേക്ക് തിരിച്ചുപോകണമെന്നും വേണമെങ്കില്‍ ഈ ആവശ്യം ഉന്നയിച്ച് വിചാരണ കോടതിയെ സമീപിക്കാമെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അതിനാല്‍ ഇടക്കാല ജാമ്യം നീട്ടണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കെജ്രിവാള് സുപ്രീം കോടതിയെ സമീപിച്ചത്.
Also Read; തെരഞ്ഞടുപ്പ് ഫലം അടുത്തതോടെ തൃശൂരില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും എല്‍ഡിഎഫും
ഇതിനുപിന്നാലെ എന്തുകൊണ്ട് ഇത്തരമൊരു ആവശ്യവുമായി കഴിഞ്ഞയാഴ്ച്ച സമീപിച്ചില്ലെന്നാണ് കോടതി ചോദിച്ചത്. മെഡിക്കല്‍ പരിശോധനയ്ക്കുള്ള നിര്‍ദേശം ലഭിച്ചത് കഴിഞ്ഞ ദിവസമാണെന്ന് ഇതിനുള്ള മറുപടിയായി അഭിഭാഷകന് പറഞ്ഞത്. തനിക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ പിഇടി-സിടി സ്കാന്‍ അടക്കം മെഡിക്കല്‍ പരിശോധനകള്‍ ആവശ്യമാണെന്നും അതിനാല്‍ ജാമ്യം നീട്ടി നല്‍കണമെന്നുമായിരുന്നു കെജ്രിവാള് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ജുണ് ഒന്നു വരെ ഇടക്കാല ജാമ്യം ലഭിച്ച കെജ്രിവാളിന് ജൂണ്‍ രണ്ടിന് തീഹാര്‍ ജയിലിലേക്ക് മടങ്ങണം. മാക്സ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം ഇതിനകം പ്രാഥമിക പരിശോധനകള്‍ നടത്തിയിട്ടുണ്ട്. തുടര്‍ പരിശോധന അനിവാര്യമാണെന്നും സാഹചര്യം പരിഗണിച്ച് കോടതി ഇടക്കാലജാമ്യം നീട്ടിനല്‍കണമെന്നും അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നു.





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































