കെഎസ്‌യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി ആക്രമിച്ചു ; 20 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കൊച്ചി: യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കെഎസ്‌യു- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി അക്രമിച്ച സംഭവത്തില്‍ 20 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.തോപ്പുംപടി പോലീസാണ് കേസെടുത്തത്.കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകരെയാണ് ആശുപത്രിയില്‍ കയറി ആക്രമിച്ചത്. സംഭവത്തില്‍ കേസെടുത്തിരിക്കുന്ന 20 പേരും അതേ കോളേജിലെ വിദ്യാര്‍ത്ഥികളാണ്.
Also Read; പാലക്കാട് അപകടം ; മരിച്ചവരെ തിരിച്ചറിഞ്ഞു, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ആശുപത്രി ആക്രമിച്ചതിനും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ബാനര്‍ കെട്ടുന്നതിനെ ചൊല്ലിയാണ് കോളേജില്‍ തര്‍ക്കം ഉണ്ടായത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആറ് വര്‍ഷത്തിന് ശേഷം കെഎസ്യുവാണ് വിജയിച്ചത്. വിജയത്തിന് ശേഷം ബാനര്‍ കെട്ടാനും കൊടി ഉയര്‍ത്താനും കെഎസ്യു പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇത് തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































