സംസ്ഥാനത്ത് 101 കേന്ദ്രങ്ങളില്‍ ജിഎസ്ടി വകുപ്പിന്റെ വ്യാപക റെയ്ഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ്.ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജന്‍സ്, എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ കീഴില്‍ 350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തുന്നത്. പുലര്‍ച്ചെ അഞ്ചുമണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.
Also Read ; കൊങ്കണ്‍ റെയില്‍വേയില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി
വ്യാജ ജിഎസ്ടി രജിസ്ട്രേഷന് നിര്‍മ്മിച്ച് അനധികൃത വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ്. സംസ്ഥാനത്ത് വ്യാജ ജിഎസ്ടി രജിസ്ട്രേഷനിലൂടെ 1200 കോടി രൂപയുടെ വ്യാപാരം നടന്നതായി അധികൃതര്‍ വ്യക്തമാക്കി. പാലക്കാട് ഓങ്ങല്ലൂരിലെ സ്ക്രാപ് ഗോഡൗണുകളിലും പരിശോധന നടത്തി. വിവിധ ഇടങ്ങളില്‍ നിന്ന് നിരവധി പേര് കസ്റ്റഡിയിലായതായിട്ടാണ് ലഭിക്കുന്ന സൂചന.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..