December 26, 2024
#kerala #Top Four

ഒക്ടോബര്‍ ആറിന് എഡിഎമ്മിനെ പിന്തുടര്‍ന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പറയുന്ന ഒക്ടോബര്‍ ആറിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്. നവീന്‍ ബാബു ഓഫീസില്‍ നിന്ന് ഇറങ്ങി തന്റെ ക്വാര്‍ട്ടേര്‍സിലേക്ക് നടന്നുപോകുമ്പോള്‍ പിന്തുടര്‍ന്ന് വന്ന സ്‌കൂട്ടര്‍ യാത്രികന്‍ എഡിഎമ്മിന്റെ അരികിലേക്ക് വരുന്നതും തുടര്‍ന്ന് വണ്ടിയുടെ വേഗത കുറച്ച് എന്തോ സംസാരിച്ച ശേഷം വേഗത്തില്‍ പോകുന്നതുമാണ് സിസിടിവി ദൃശ്യത്തിലുള്ളത്.എഡിഎമ്മിനെ പിന്തുടര്‍ന്ന സ്‌കൂട്ടര്‍ യാത്രികന്‍ പ്രശാന്തനാണ് എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഒക്ടോബര്‍ ആറ് അവധി ദിവസമായിരുന്നു.

Also Read ; എഡിഎം നവീന്‍ ബാബുവിന്റെ മരണം ; അന്വേഷണ ചുമതലയില്‍ നിന്ന് കളക്ടറെ മാറ്റി, പകരം ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ അന്വേഷിക്കും

അതേസമയം ഒക്ടോബര്‍ ആറിന് എഡിഎമ്മിന്റെ വീട്ടില്‍ പോയി 98500 രൂപ കൈക്കൂലിയായി നല്‍കിയെന്നാണ് പ്രശാന്തന്റെ ആരോപണം. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്.

അതിനിടെ എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കി എന്നാരോപിച്ച് ടി വി പ്രശാന്തന്‍ നല്‍കിയ പരാതി വ്യാജമെന്ന് തെളിയുന്നു. പരാതിയിലെ പ്രശാന്തന്റെ ഒപ്പും പെട്രോള്‍ പമ്പിന്റെ ഭൂമിക്കായുള്ള പാട്ടക്കരാറിലെ ഒപ്പും പേരും വ്യത്യസ്തമാണ്. പരാതിയില്‍ പേര് പ്രശാന്തന്‍ എന്നും പാട്ട കരാറില്‍ പ്രശാന്ത് എന്നുമാണ് രേഖപ്പെടുപത്തിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *