February 1, 2026
#kerala #Top Four

അനധികൃതമായി 11 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തി; പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. അനധികൃതമായി പോക്കുവരവ് നടത്തി ഭൂമി സ്വന്തമാക്കിയെന്ന പരാതിയിലാണ് പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. ആലുവയിലാണ് 11 ഏക്കര്‍ ഭൂമി അന്‍വര്‍ ഇത്തരത്തില്‍ സ്വന്തമാക്കിയെന്നാണ് കേസ്. പാട്ടവകാശം മാത്രമുള്ള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലന്‍സിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. തുടര്‍ന്ന് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടു.

Also Read ; പിപിഇ കിറ്റ് അഴിമതി: ‘ജനത്തിന്റെ ദുരിതം വിറ്റ് കാശാക്കി’, ശൈലജ ടീച്ചര്‍ ഒന്നാം പ്രതിയെന്ന് ചെന്നിത്തല

വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച ഉത്തരവ് തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിന് കൈമാറി. സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണച്ചുമതല. വിശദമായ അന്വേഷണം നടത്തി സമയപരിധിക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. കൊല്ലം സ്വദേശിയായ വ്യവസായ മുരുകേഷ് നരേന്ദ്രന്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *