#kerala #Top Four

സവര്‍ക്കറെ രാഷ്ട്രപിതാവാക്കാന്‍ ശ്രമം: നാഷണല്‍ ലീഗ്

തൃശ്ശൂര്‍ : കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാശംസ പോസ്റ്ററില്‍ മഹാത്മാഗാന്ധിക്ക് മേലെ സവര്‍ക്കറുടെ ചിത്രം ചേര്‍ത്തത് പ്രതിഷേധാര്‍ഹമാണെന്ന് നാഷണല്‍ ലീഗ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി. സവര്‍ക്കറെ രാഷ്ട്രപിതാവായി പ്രതിഷ്ഠിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് ഇതെന്നും നാഷണല്‍ ലീഗ് പറഞ്ഞു. രാഷ്ട്രപിതാവിനെ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി ഭരണഘടനയോടും രാജ്യത്തോടുമുള്ള വെല്ലുവിളിയാണെന്നും വകുപ്പ് സഹമന്ത്രിയായ സുരേഷ് ഗോപിയുടെ മൗനം ഈ നീക്കത്തിനുള്ള പിന്തുണയാണെന്നും നാഷണല്‍ ലീഗ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

തൃശ്ശൂരില്‍ സംഘടിപ്പിച്ച ‘ ഭരണഘടന സംരക്ഷണ പ്രതിജ്ഞ’ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് ഷബീല്‍ ഐദ്‌റൂസി തങ്ങള്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെയിംസ് കാഞ്ഞിരത്തിങ്ങല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി പള്ളം, ജില്ലാ കമ്മിറ്റി അംഗങ്ങളായ നസ്‌റുദീന്‍ മജീദ്, ഷാജു കാളാഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *