ശക്തിപ്രാപിച്ച് മോന്‍ന്താ ചുഴലികാറ്റ്; 5 ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്, തൃശൂരില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മോന്‍ന്താ ചുഴലികാറ്റ് ശക്തിപ്രാപിച്ചതോടെ കേരളത്തീരത്ത് ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ബിജെപിയുടെ വിഭാഗീയത മുതലെടുക്കാന്‍ കോണ്‍ഗ്രസ്; പ്രമീള ശശിധരനെ ഒപ്പം ചേര്‍ക്കാന്‍ നീക്കം
ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. നേരത്തെ ചുഴലിക്കാറ്റിന്റെയും അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ന്യൂനമര്‍ദ്ദം ശക്തമായതോടെ മഴ മുന്നറിയിപ്പില്‍ മാറ്റം വന്നു.
മണിക്കൂറില്‍ 74 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടക്കം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































