‘ആര്‍ട്ടെമിസ് 2’; 54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ വീണ്ടും ‘ചന്ദ്രനിലേക്ക്’
വാഷിങ്ടണ്‍: 54 വര്‍ഷത്തിന് ശേഷം മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ ‘ആര്‍ട്ടെമിസ് 2’ (Artemis II) ദൗത്യ യാത്ര ആരംഭിച്ചു. കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ക്രിസ്റ്റീന കോച്ച്, വിക്ടര്‍ ഗ്ലോവര്‍, റീഡ് വീസ്മാന്‍, ജെറമി ഹാന്‍സണ്‍ എന്നിവരാണ് പേടകത്തില്‍ ഉള്ളത്. പത്ത് ദിവസത്തെ ദൗത്യത്തിനായി ആണ് സംഘം യാത്ര തിരിച്ചത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ മുന്നോട്ടുള്ള ബഹിരാകാശ ഗവേഷണങ്ങള്‍ക്ക് അത് വലിയ സഹായമാകുമെന്നാണ് വിലയിരുത്തല്‍. ഭാവിയില്‍ നട ത്താനിരിക്കുന്ന ചൊവ്വാ യാത്രകള്‍ക്കും ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുന്ന പദ്ധതികള്‍ക്കും ഇതിലൂടെ പ്രയോജനം ലഭിക്കുമെന്നും കണക്ക് കൂട്ടുന്നു.
ദൗത്യത്തിനായി പോകുന്ന ബഹിരാകാശ സഞ്ചാരികള്‍ ചന്ദ്രനില്‍ കാല് കുത്തില്ല എന്നതാണ് പ്രധാന പ്രത്യേകത. പകരം ചന്ദ്രന് ചുറ്റും വലം വച്ച് ഭൂമിയിലേക്ക് മടങ്ങുകയാണ് ചെയ്യുക. ഭാവിയില്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ ആവശ്യമായ സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരിശോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നാസയുടെ സ്‌പേസ് ലോഞ്ച് സിസ്റ്റം (SLS) എന്ന അതിശക്തമായ റോക്കറ്റും ഓറിയോണ്‍ (Orion) പേടകവും ഉപയോഗിച്ചുള്ള ആദ്യത്തെ മനുഷ്യയാത്രാ ദൗത്യമാണിത്.
ആര്‍ട്ടെമിസ് 2വിലെ യാത്രയില്‍ കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചന്ദ്രനില്‍ ലൂണാര്‍ ഗേറ്റ്വേ സ്ഥാപിക്കുക എന്നതാണ് ആര്‍ട്ടെമിസ് 3യിലൂടെ ലക്ഷ്യം. ഈ യാത്രയില്‍ മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങും. ലൂണാര്‍ ഗേറ്റ്വേ സ്ഥാപിക്കുന്നതോടെ ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള സ്ഥിരസഞ്ചാരം സാധ്യമാകും. ഭാവിയില്‍ മനുഷ്യര്‍ക്ക് ചന്ദ്രനില്‍ താമസിച്ച് അവിടെയുള്ള ഹീലിയം ത്രീ ഉള്‍പ്പടെയുള്ള ധാതുക്കള്‍ ഖനനം ചെയ്യാനുള്ള മൂണ്‍ കോളനി പദ്ധതിയ്ക്കുള്ള അടിത്തറ ഉണ്ടാക്കുകയാണ് ആര്‍ട്ടെമിസ് പദ്ധതിയിലൂടെ നാസ ലക്ഷ്യം വെയ്ക്കുന്നത്.





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































