#Sports #Top Four

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമില്‍ ഇവരൊക്ക…

കൊച്ചി: സന്തോഷ് ട്രോഫിക്കുള്ള 22 അംഗ ടീമിനെ കേരള ടീമിനെ പ്രഖ്യാപിച്ചു. നിജോ ഗില്‍ബെര്‍ട്ടിനെ ക്യാപ്റ്റനായും ഡിഫന്‍ഡര്‍ ജി. സഞ്ജുവിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തു. 2018ല്‍ കേരള ടീമിന് കിരീടം നേടിക്കൊടുത്ത സതീവന്‍ ബാലനാണ് ടീമിനെ ഇത്തവണയും പരിശീലിപ്പിക്കുന്നത്

ഒക്ടോബര്‍ ഒമ്പത് മുതല്‍ ഗോവയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഒക്ടോബര്‍ 11-ന് കേരളത്തിന്റെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെയാണ് നേരിടുന്നത്. ജമ്മു കശ്മീര്‍, ഛത്തീസ്ഗഢ്, ഗോവ എന്നിവരും കേരളത്തിന്റെ ഗ്രൂപ്പില്‍ ഉണ്ട്. മുമ്പ് ഏഴുതവണ ചാമ്പ്യന്മാരായ കേരളം കീരീട പ്രതീക്ഷയുമായാണ് ഗോവയിലേക്കെത്തുന്നത്.

ഗോള്‍കീപ്പര്‍മാര്‍

മുഹമ്മദ് അസ്ഹര്‍, സിദ്ധാര്‍ഥ്, രാജീവന്‍, നിഷാദ്

ഡിഫന്‍ഡേഴ്സ്

ബെല്‍ജിന്‍ ബോല്‍സ്റ്റര്‍, സഞ്ജു ജി, ഷിനു ആര്‍, മുഹമ്മദ് സലീം, നിതിന്‍ മധു, സുജിത് ആര്‍, ശരത് കെ.പി

മിഡ്ഫീല്‍ഡര്‍മാര്‍

നിജോ ഗില്‍ബെര്‍ട്ട്, അര്‍ജുന്‍ വി, ജിതിന്‍ ജി, അക്ബര്‍ സിദ്ദീഖ്, റാഷിദ് എം, റിസുവാന്‍ അലി, ബിജേഷ് ബാലന്‍, അബ്ദു റഹീം

സ്ട്രൈക്കര്‍മാര്‍

ജുനൈന്‍, സജീഷ് ഇ, മുഹമ്മദ് ആഷിഖ്, നരേഷ് ബി

Leave a comment

Your email address will not be published. Required fields are marked *