ഓപ്പറേഷന് അജയ്; ഇസ്രായേലില്‍ നിന്നുള്ള ആദ്യ വിമാനം ദില്ലിയിലെത്തി

ദില്ലി: ഓപ്പറേഷന് അജയ്യുടെ ഭാഗമായി ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരുമായി പുറപ്പെട്ട ആദ്യ വിമാനം ദില്ലിയിലെത്തി. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു. 230 പേര് അടങ്ങുന്ന സംഘത്തില്‍ 9 പേര് മലയാളികളാണുള്ളത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരാണ് മടങ്ങിയത്.
Also Read; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി
കേരള ഹൗസ് അധികൃതരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. മടങ്ങിയെത്തിയവരെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എയര്‍പോര്‍ട്ടില്‍ ഹെല്പ് ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്.
ദില്ലിയിലെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ദില്ലി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും ആരംഭിച്ചിട്ടുണ്ട്. കണ്ട്രോള് റൂം നമ്പര്‍: 011 23747079. അതേസമയം, ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം ആറാം ദിവസത്തിലേക്ക് കടന്നു. മരണ സംഘ്യ 4200 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Join with metro post: മെട്രോ പോസ്റ്റ് വാട്സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക