മലയാള സീരിയല്‍ ലോകത്തെ ഞെട്ടിച്ച് ഒരു അപ്രതീക്ഷിത മരണം കൂടി
മിനിസ്‌ക്രീന്‍ താരം നടി ഡോ. പ്രിയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. എട്ടു മാസം ഗര്‍ഭിണി ആയിരിക്കെയാണ് നടിയുടെ അപ്രതീക്ഷിത വിയോഗം. നടന്‍ കിഷോര്‍ സത്യ ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
വിവാഹശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ ആണ് സീരിയല്‍ ലോകം. സഹനടി വേഷങ്ങളിലൂടെയാണ് പ്രിയ ശ്രദ്ധ നേടിയത്.
കിഷോര്‍ സത്യ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
‘മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. Dr. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞ് ICU വിലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയതാണ്. അവിടെവച്ച് പെട്ടന്ന് Cardiac Arrest, ഉണ്ടാവുകയായിരുന്നു. ഏക മകളുടെ മരണം ഉള്‍കൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്‌നേഹ കൂട്ടാളിയായി നടന്ന ഭര്‍ത്താവിന്റെ വേദന.
Also Read; അര്‍ബുദത്തോട് പൊരുതി നിഷ ജോസ് കെ മാണി
ഇന്നലെ രാത്രിയില്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച മനസ്സില്‍ സങ്കട മഴയായി. എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കും. വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി. മനസ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍. രഞ്ജുഷയുടെ മരണ വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുന്‍പ് അടുത്ത ഒന്നുകൂടി. 35 വയസ് മാത്രമുള്ള ഒരാള്‍ ഈ ലോകത്തുനിന്ന് പോകുമ്പോള്‍ ആദരാജ്ഞലികള്‍ എന്ന് പറയാന്‍ മനസ് അനുവദിക്കുന്നില്ല. ഈ തകര്‍ച്ചയില്‍ നിന്നും പ്രിയയുടെ ഭര്‍ത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും. അറിയില്ല. അവരുടെ മനസുകള്‍ക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ.”





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































