എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: അതാത് സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സ്വമേധയാ നടപടികള്‍ ആരംഭിക്കാന്‍ ഹൈക്കോടതികളോട് സുപ്രീം കോടതി വീണ്ടും നിര്‍ദ്ദേശിച്ചു.
കേസുകള്‍ തീര്‍പ്പാക്കുന്നത് നിരീക്ഷിക്കാന്‍ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരോട് പറഞ്ഞിട്ടുണ്ട്. പൊതുപ്രവര്‍ത്തകരും ജുഡീഷ്യറിയിലെ അംഗങ്ങളുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കുന്നതിനും കുറ്റക്കാരായ വ്യക്തികളെ നിയമനിര്‍മ്മാണ, എക്സിക്യൂട്ടീവ്, എന്നീ തസ്തികകളില്‍ നിന്ന് വിലക്കുന്നതിനും പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള പൊതുതാല്പര്യ ഹര്‍ജി (പിഐഎല്‍) പരിഗണിക്കുകയായിരുന്നു കോടതി.
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ 5,175 കേസുകള്‍ ഇപ്പോഴും തീര്‍പ്പുകല്‍പ്പിക്കാത്തതാണെന്നും അതില്‍ 40 ശതമാനം അഥവാ 2,116 എണ്ണം അഞ്ച് വര്‍ഷമെങ്കിലും കഴിഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പൊതുതാല്പര്യ ഹര്‍ജി. പല സംസ്ഥാനങ്ങളിലും വിചാരണ വൈകാന്‍ വ്യത്യസ്ത കാരണങ്ങളായതിനാല്‍ ഏകീകൃത മാനദണ്ഡം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
Also Read; പത്തനംതിട്ടയിലെ ബേക്കറിയില്‍ നിന്ന് ബര്‍ഗര്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ
എന്നാല്‍ ഇത്തരം കേസുകള്‍ പരിഗണിക്കുന്നതിനായി ഹൈക്കോടതികള്‍ക്ക് നടപടി സ്വീകരിക്കാമെന്നും ബെഞ്ച് പറഞ്ഞു. ഹൈക്കോടതികള്‍ ഈ കേസുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ബെഞ്ചുകള്‍ക്ക് ചുമതല നല്‍കണം. ആവശ്യമെങ്കില്‍ അഡ്വക്കേറ്റ് ജനറലിന്റെ സഹായം ബെഞ്ചിന് തേടാമെന്നും കോടതി.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































