ബിനോയ് വിശ്വത്തിന് സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല
കോട്ടയം: ബിനോയ് വിശ്വത്തിന് സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സി പി ഐ എക്‌സിക്യൂട്ടീവിലാണ് തീരുമാനം. സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. കേന്ദ്ര സെക്രട്ടറിയേറ്റില്‍ കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ അംഗമാണ് ബിനോയ് വിശ്വം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഏകകണ്ഠമായാണ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തത്. ഇതിന്റെ ബാക്കിയുള്ള നടപടിക്രമങ്ങളിലൂടെ അടുത്ത ഘട്ടങ്ങളിലേക്ക് പോകുമെന്ന് ഡി രാജ പറഞ്ഞു. ചികിത്സയ്ക്ക് അവധിയെടുക്കുന്ന ഘട്ടത്തില്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായ ബിനോയ് വിശ്വത്തിനു താല്‍ക്കാലിക ചുമതല കൈമാറാന്‍ കാനം നിര്‍ദേശിച്ചിരുന്നു.
Also Read; ട്യൂഷന് പോകാന്‍ മടി; തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കഥമെനഞ്ഞ് വിദ്യാര്‍ത്ഥി





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































