#Top Four

ട്രെയിനിനും പ്ലാററ്ഫോമിനുമിടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തൃശൂര്‍: ട്രെയിനിനും പ്ലാററ്ഫോമിനുമിടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. തൃശൂര്‍ ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. ആലുവ സ്വദേശികളായ ഫര്‍ഹാന്‍, ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.

Also Read; അധികാരം ജനങ്ങളോട് അഹങ്കാരം കാണിക്കാനുള്ളതല്ല, പി ജയരാജന്‍

ട്രെയിനിന്റെ ചവിട്ട് പടിയിലിരുന്ന് കാല്‍ താഴേയ്ക്കിട്ട് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കാലിന് സാരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെയാണ് അപകടം.

 

 

Leave a comment

Your email address will not be published. Required fields are marked *