നവകേരള സദസിനെതിരെ പോസ്റ്റിട്ട വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

കുമളി: ഇടുക്കിയില്‍ നവകേരള സദസിനെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. തേക്കടി റേഞ്ചിലെ ഇടപ്പാളയം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി എം സക്കീര്‍ ഹുസൈനെതിരെയാണ് നടപടി. പെരിയാര്‍ ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പാട്ടീല്‍ സുയോഗ് സുഭാഷ് റാവുവാണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ശുപാര്‍ശ പരിഗണിച്ചാണ് നടപടി. 1930 ലെ കേരളാ സിവില്‍ സര്‍വ്വീസ് പെരുമാറ്റച്ചട്ടം അനുസരിച്ചാണ് സര്‍വ്വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഫെയ്‌സ്ബുക്കിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രമുള്ള വാട്‌സാപ് ഗ്രൂപ്പിലും നവകേരള സദസിനെതിരെയും പുതുതായി നിയമിതനായ മന്ത്രിക്കെതിരെയും പരോക്ഷമായി വിമര്‍ശനം ഉന്നയിച്ച് പോസ്റ്റിടുകയായിരുന്നു. പോസ്റ്റ് ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് നടപടി.
also read: അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്