#Crime

ഒരു വര്‍ഷത്തിലധികമായി നാലുയുവാക്കള്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്നു വെളിപ്പെടുത്തി 14 കാരി

ഇടുക്കി: മൂന്നാര്‍ പൂപ്പാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡപ്പിച്ച നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നാല് യുവാക്കള്‍ ചേര്‍ന്നാണ് 14കാരിയെ ബലാത്സംഗം ചെയ്തത്. കേസില്‍ പൂപ്പാറ സ്വദേശികളായ രാം കുമാര്‍, വിഗ്‌നേഷ്, ജയ്സണ്‍ എന്നിവരാണ് പിടിയിലായത്. തമിഴ്നാട് സ്വദേശിയായ ഒരു പ്രതികൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.

Also Read; കണ്ണൂര്‍ ലോക്സഭാ സീറ്റില്‍ കെ സുധാകരന്‍ തന്നെ മത്സരിക്കും

സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനത്തിനിരയായ വിവരം പുറത്ത് പറയുന്നത്. കൗണ്‍സിലിംഗിനിടെ പൊട്ടിക്കരഞ്ഞ കുട്ടി താന്‍ നേരിട്ട ക്രൂരതകളെല്ലാം അദ്ധ്യാപകരോട് തുറന്നുപറയുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നാലുപേര്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്നും പ്രതികള്‍ തന്നെ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ചാണ് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. തുടര്‍ന്നായിരുന്ന് പോലീസ് അവരെ അറസ്റ്റ് ചെയ്തു.

 

 

Leave a comment

Your email address will not be published. Required fields are marked *