#kerala #Top News

കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

കൊച്ചി പള്ളുരുത്തിയില്‍ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കുത്തേറ്റ ഇരുവരും ലഹരി കേസുകളിലെ പ്രതികളാണ്. പള്ളുരുത്തി കച്ചേരിപ്പടി ആയുര്‍വേദ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലഹരി മാഫിയ സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Also Read ; രാജീവ് ഗാന്ധി വധകേസില്‍ ജയില്‍ മോചിതനായ ശാന്തന്‍ അന്തരിച്ചു

കച്ചേരിപ്പടി സ്വദേശി ലാല്‍ജു ആണ് മരണത്തിനിരയായത്. 2021 ലെ ലാസര്‍ കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് ലാല്‍ജു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *