മുബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍ അസം ചീമ മരിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മുബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനും, ലക്ഷ്‌കറെ തയിബയുടെ ഇന്റലിജന്‍സ് മേധാവിയുമായ അസം ചീമ മരിച്ചതായി റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനിലെ ഫൈസലാബാദിലായിരുന്നു അന്ത്യം. എന്നാല്‍ ചീമയുടെ മരണം സംബന്ധിച്ച് ദുരൂഹതയും ചര്‍ച്ചയായിട്ടുണ്ട്. മുംബൈ ഭീകരാക്രമണം, 2006 ജൂലൈയിലെ മുംബൈ ട്രെയിന്‍ സ്ഫോടനം തുടങ്ങിയ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത മുഖ്യ സൂത്രധാരന്‍ ചീമയാണ്.
Also Read :രാമേശ്വരം കഫേയിലെ സ്‌ഫോടനം; പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കഴിഞ്ഞ മാസങ്ങളില്‍ നിരവധി ലഷ്‌കറെ ഭീകരര്‍ ദുരൂഹമായി കൊല്ലപ്പെട്ടിരുന്നു. ഇതിനിടെയാണ് അസം ചീമ മരണപ്പെട്ടുവെന്ന വാര്‍ത്ത പരക്കുന്നത്. ഭീകരര്‍ കൊല്ലപ്പെടുന്നതിനു പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ ആരോപണം നിഷേധിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു.
ഇന്ത്യയില്‍ വിവിധ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത വ്യക്തിയാണ് ചീമ. മാപ്പ് റീഡിങ്ങില്‍ വൈദഗ്ധ്യമുള്ള ലഷ്‌കറെ തയിബയുടെ നേതാവാണ് ഇയാള്‍. തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിലും ഇന്ത്യയിലുടനീളമുള്ള ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചിരുന്ന ചീമ പഞ്ചാബി ഭാഷയാണ് സംസാരിച്ചിരുന്നത്. ആറു അംഗരക്ഷകരുമായാണ് ചീമ എപ്പോഴും സഞ്ചരിച്ചിരുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































