നെന്മാറ വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതിയില്ല

പാലക്കാട്: പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. ക്ഷേത്ര കമ്മിറ്റി വെടിക്കെട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി ബിജു നിരസിച്ചു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അപേക്ഷ നിരസിച്ചെന്നാണ് ഉത്തരവിലുള്ളത്. ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്‌ക് അസ്സെസ്‌മെന്റ് പ്ലാന്‍, ഓണ്‍ സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ എന്നിവ പ്രകാരമുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങള്‍ വെടിക്കെട്ട് നടത്താന്‍ ആവശ്യമാണെന്നും ക്ഷേത്ര കമ്മിറ്റി ഇത് കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നുമാണ് ഉത്തരവില്‍ പറയുന്നത്. Also Read ;ബി ജെ പിയിലേക്കില്ല, ജാവഡേക്കറുമായുള്ള […]

ബി ജെ പിയിലേക്കില്ല, ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നു, ഖേദം പ്രകടിപ്പിച്ച് എസ് രാജേന്ദ്രന്‍

തിരുവനന്തപുരം: ബിജെപിയിലേക്ക് പോകുനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എതിരാളികള്‍ ആരോപിക്കുന്നത് പോലെ താന്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ പോയതല്ലെന്നും രാജേന്ദ്രന്‍ ആവര്‍ത്തിച്ചു. ബിജെപിയില്‍ നിന്ന് ഒരു ആനുകൂല്യം വാങ്ങുവാനും പോയതല്ല. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഡല്‍ഹിയില്‍ പോയതെന്നും രാജേന്ദ്രന്‍ പറഞ്ഞു. ഡല്‍ഹിയില്‍ വെച്ച് പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദമായതിന് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് രാജേന്ദ്രന്‍ രംഗത്തെത്തിയത്. Also Read; കടുത്ത ചൂടിലും മൃഗങ്ങളെ മാറ്റുന്നു. ഉപദേശകസമിതിയില്‍ എതിര്‍പ്പ് പൊതുവില്‍ സംസാരിക്കുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് കാര്യങ്ങളും […]

കടുത്ത ചൂടിലും മൃഗങ്ങളെ മാറ്റുന്നു. ഉപദേശകസമിതിയില്‍ എതിര്‍പ്പ്

തൃശ്ശൂര്‍: കനത്ത ചൂടില്‍ തൃശ്ശൂര്‍ മൃഗശാലയില്‍ നിന്ന് പുത്തുര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മൃഗങ്ങളെ മാറ്റുന്നതില്‍ ഉപദേശക സമിതിയില്‍ എതിര്‍പ്പ്. അതേസമയം എതിര്‍പ്പ് അവഗണിച്ച് മൃഗങ്ങളെ മാറ്റാന്‍ തീരുമാനമായെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പന്നിമാനുകളെയാണ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയി പുത്തൂരിലേക്കു മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. Also Read ; സിബിഐ എത്തിയില്ല, അന്വേഷണം നിലച്ച് സിദ്ധാര്‍ഥന്‍ കേസ് നേരത്തെ മൃഗശാലയില്‍നിന്ന് മയിലുകളെയും മറ്റു പക്ഷികളെയും പുത്തൂരിലേക്കു മാറ്റിയിരുന്നു. അടുത്ത ഘട്ടമായി മാര്‍ച്ച് 10 ന് മാറ്റുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ചൂടു കനക്കുന്ന സാഹചര്യത്തില്‍ […]

സിബിഐ എത്തിയില്ല, അന്വേഷണം നിലച്ച് സിദ്ധാര്‍ഥന്‍ കേസ്

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണം സിബിഐയ്ക്കു വിട്ടതോടെ സംസ്ഥാന പോലീസിന്റെ അന്വേഷണം നിലച്ചി. സിബിഐ അന്വേഷണം പ്രഖ്യാപിച്ച 9 നാണ് രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തത്. സംഭവത്തിലെ 20 പേരുടെയും അറസ്റ്റ് പൂര്‍ത്തിയായെന്നാണ് പോലീസ് നിലപാട്. അതിനു ശേഷം അന്വേഷണത്തില്‍ പുരോഗതിയില്ല. Also Read ; എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഡീന്‍ കുര്യാക്കോസ് സിബിഐ എത്തുന്നതു വരെ തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാനും എല്ലാ പ്രതികളെയും ഉള്‍പ്പെടുത്താനും പോലീസ് ശ്രമിക്കുന്നില്ലെന്ന് […]

എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഡീന്‍ കുര്യാക്കോസ്

ഇടുക്കി: സിപിഎം നേതാവ് എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. തെറിയഭിഷേകമാണ് എംഎം മണി നടത്തിയതെന്നും ഇതൊന്നും നാടന്‍ പ്രയോഗമായി കണക്കാക്കാനാവില്ലെന്നും തെറി പറഞ്ഞ് തെരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം ജനങ്ങള്‍ വിലയിരുത്തുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. Also Read ;കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട തെറിക്കുത്തരം മുറിപ്പത്തല്‍ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കില്‍ എന്റേത് ആ ശൈലിയല്ല. നാടന്‍ പ്രയോഗങ്ങള്‍ എന്ന പേരില്‍ മണി മോശം വാക്കുകള്‍ പറയുന്നു. […]

കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട. നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 130 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കൊടുങ്ങല്ലൂര്‍ തെക്കേ നടയ്ക്ക് സമീപത്തു വച്ചാണ് ലോറി തടഞ്ഞ് പരിശോധിച്ചത്. സംഭവത്തില്‍ അന്തിക്കാട് സ്വദേശികളായ അനുസല്‍, ശരത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂറല്‍ ഡാന്‍സാഫും കൊടുങ്ങല്ലൂര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് […]

മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കോഴിക്കോട്: മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(26) ആണ് പിടിയിലായത്. ഒഎല്‍എക്സില്‍ വില്‍പനയ്ക്ക് വെച്ച മുന്‍ ഭാര്യയുടെ കാറില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ച് പോലീസിനെ കൊണ്ടു പിടിപ്പിക്കാനായിരുന്നു യുവാവിന്റെ ശ്രമം. ഇതിനായി ചീരാല്‍ സ്വദേശി മോന്‍സി എന്നയാള്‍ക്ക് 10,000 രൂപ നല്‍കി. മോന്‍സിയെ പോലീസ് അറസ്റ്റ് ചെയ്തതിലൂടെയാണ് യുവാവിന്റെ കള്ളക്കളി പുറത്തായത്. Also Read ; ബിജെപിക്ക് ബോണ്ട് സ്വീകരിക്കാന്‍ ചട്ടം മറികടന്ന് കേന്ദ്രാനുമതി വില്‍പനയ്ക്കായി ഒഎല്‍എക്സിലിട്ട കാര്‍ […]

മോദി വീണ്ടും കേരളത്തിലേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിലെത്തും. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് മോദി റോഡ് ഷോ നടത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് നേതൃത്വം അറിയിച്ചു. ഇത് മൂന്നാം തവണയാണ് മോദി പാലക്കാട് എത്തുന്നത്. ഇതിന് മുമ്പ് 2016ലും 21ലും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം ജില്ലസന്ദര്‍ശിച്ചിരുന്നു. Join with […]

ഇലക്ട്രല്‍ ബോണ്ട് കേസ്; ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

ഇലക്ട്രല്‍ ബോണ്ട് കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇലക്ടറല്‍ ബോണ്ട് നമ്പര്‍ പ്രസിദ്ധീകരിക്കണമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ എസ്ബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ചാണ്. കേസില്‍ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി പ്രസിദ്ധീകരിച്ച രേഖയില്‍ നിന്ന് സീരിയല്‍ നമ്പര്‍ ഇല്ലാത്തതെന്തെന്നും ചോദിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ ഇന്ന് ബാങ്ക് കോടതിക്ക് മറുപടി നല്‍കുമെന്നും എസ്ബിഐയെ പ്രതിനിധീകരിച്ച് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബാങ്ക് അഭിഭാഷകന് ഒപ്പം ഇന്ന് […]

ഇന്ത്യാ മഹാരാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ പോലും സമസ്ത മുശാവറയുടെ അംഗീകാരം വാങ്ങണോ എന്ന് ബിജെപി

തിരുവനന്തപുരം: ഇന്ത്യാ മഹാരാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ പോലും സമസ്ത മുശാവറയുടെ അംഗീകാരം വാങ്ങണോ എന്ന് ചോദിച്ച് ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍ രംഗത്ത്. കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തുന്നത് വിശ്വാസികള്‍ക്ക് ആശങ്കയുണ്ടാക്കുമെന്ന മുസ്ലിം ലീഗിന്റേയും സമസ്തയുടയേും അഭിപ്രായത്തിനെതിരെയാണ് സന്ദീപ് വാര്യര്‍ രംഗത്ത് വന്നത്. Also Read ; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തുറന്നകത്തുമായി കെബി ഗണേശ് കുമാര്‍ എല്ലാ മതവിഭാഗങ്ങളുടെയും സൗകര്യം നോക്കിയാല്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോയെന്ന് ചോദിച്ച് അദ്ദേഹം തീര്‍ത്തും അനാവശ്യ ആവശ്യങ്ങള്‍ […]