കോട്ടയത്ത് ബാറിനുള്ളില്‍ പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ കല്ലെറിഞ്ഞുകൊന്നു; നാലുപേര്‍ അറസ്റ്റില്‍

കോട്ടയം: മദ്യപിക്കുന്നതിനിടെ ബാറിനുള്ളിലിരുന്ന് പുകവലിച്ചത് എതിര്‍ത്ത ജീവനക്കാരനെ കല്ലെറിഞ്ഞുകൊന്നു. സംഭവത്തില്‍ നാല് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടന്‍മല ലക്ഷംവീട്ടില്‍ എം. സുരേഷ് (50) ആണ് കൊല്ലപ്പെട്ടത്. കോട്ടയം സ്വദേശികളായ നാല് യുവാക്കളെ അറസ്റ്റുചെയ്തു. Also Read ;മോസ്‌കോ ഭീകരാക്രമണം: റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി US, അക്രമികള്‍ എത്തിയത് സൈനിക വേഷത്തില്‍ വേളൂര്‍ പുളിനാക്കല്‍ നടുത്തരവീട്ടില്‍ ശ്യാംരാജ് (28), വേളൂര്‍ പുളിക്കമറ്റം വാഴേപ്പറമ്പില്‍ ആദര്‍ശ് (24), വേളൂര്‍ പതിനാറില്‍ചിറ കാരക്കാട്ടില്‍ വീട്ടില്‍ ഏബല്‍ […]

സി.എ.എയെ പിന്തുണക്കുന്നു; മുസ്‌ലിംകളെ ഒഴിവാക്കിയത് ശരിയായ തീരുമാനം – ഇ. ശ്രീധരന്‍

കോഴിക്കോട്: സി.എ.എയെ പിന്തുണക്കുന്നുവെന്നും മുസ്‌ലിംകളെ ഒഴിവാക്കിയത് ശരിയായ തീരുമാനമാണെന്നും ബി.ജെ.പി സഹയാത്രികനായ മെട്രോമാന്‍ ഇ. ശ്രീധരന്‍പറഞ്ഞു . മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമനുമായി ‘ദേശീയ പാത’ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഇ. ശ്രീധരന്റെ ഈ അഭിപ്രായ പ്രകടനം. ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്നു പറഞ്ഞ അദ്ദേഹം, നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തണമെന്നാണ് ആഗ്രഹമെന്നും വ്യക്തമാക്കി. Also Read ; പ്രതിയുടേതെന്ന് കരുതി പോലീസ് വളഞ്ഞത് പരാതിക്കാരന്റെ വീട്;അബദ്ധമായത് മാറിയ ഫോണ്‍ നമ്പര്‍ “സി.എ.എ മതപ്രകാരം ചെയ്യുന്ന കാര്യങ്ങളല്ല. അങ്ങനെ മുദ്ര […]

പ്രതിയുടേതെന്ന് കരുതി പോലീസ് വളഞ്ഞത് പരാതിക്കാരന്റെ വീട്;അബദ്ധമായത് മാറിയ ഫോണ്‍ നമ്പര്‍

കാസര്‍കോട്: അടിപിടിക്കേസിലെ പ്രതിയുടെ വീടാണെന്ന് കരുതി പരാതിക്കാരന്റെ വീട് വളഞ്ഞ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മൊബൈല്‍ നമ്പര്‍ മാറിപ്പോയതാണ് പരാതിക്കാരന്റെ വീട് വളയാന്‍ കാരണം എന്നാണ് ലഭിക്കുന്ന വിവരം. ബേത്തൂര്‍പാറ സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുന്നുവെന്ന് സംശയിച്ച് ചിലരെ ചോദ്യം ചെയ്തതിന് ബേത്തൂര്‍പാറ സ്വദേശി കെ സച്ചിനെ ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. ഇതില്‍ സാരമായി പരിക്കേറ്റ സച്ചിന്‍ പ്രതികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. Also Read ; തുടക്കകാര്‍ക്ക് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ ജോലി […]

ഏജന്റിന്റെ ചതി: റഷ്യയില്‍ യുദ്ധമുഖത്ത് അകപ്പെട്ട് അഞ്ചുതെങ്ങിലെ മൂന്നു യുവാക്കള്‍

തിരുവനന്തപുരം: ഏജന്റിന്റെ ചതിയില്‍പ്പെട്ട് റഷ്യ-യുക്രെയ്ന്‍ യുദ്ധമുഖത്ത് അകപ്പെട്ടവരില്‍ അഞ്ചുതെങ്ങിലെ അടുത്ത ബന്ധുക്കളും മത്സ്യത്തൊഴിലാളികളുമായ മൂന്നു യുവാക്കള്‍. റഷ്യയ്ക്കു വേണ്ടി യുദ്ധം ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഇവരില്‍ ഒരാള്‍ക്ക് യുക്രെയ്ന്‍ സൈന്യത്തിന്റെ വെടിവയ്പിലും ബോംബാക്രമണത്തിലും പരുക്കേറ്റിട്ടുണ്ട്. മൂവരും സുരക്ഷിതരായി തിരിച്ചെത്തുന്നതു കാത്തിരിക്കുകയാണ് കുടുംബങ്ങള്‍. അഞ്ചുതെങ്ങ് കുരിശടി മുക്കിനു സമീപം കൊപ്രാക്കൂട് സെബാസ്റ്റ്യന്റെയും നിര്‍മലയുടെയും മകന്‍ പ്രിന്‍സ്(24)നാണ് ചെവിക്കും കാലിനും പരുക്കേറ്റത്. Also Read ; കെജ്രിവാളിന്റെ അറസ്റ്റ്; രാജ്യതലസ്ഥാനത്ത് ആംആദ്മി മാര്‍ച്ചില്‍ സംഘര്‍ഷം രൂക്ഷം, അതീഷിയടക്കം രണ്ട് മന്ത്രിമാര്‍ അറസ്റ്റില്‍ പ്രിന്‍സിന്റെ […]

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

തൃശ്ശൂര്‍: കലാമണ്ഡലം സത്യഭാമയുടെ നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരായ വിവാദ പരാമര്‍ശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവര്‍ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമര്‍ശത്തിനെതിരെയാണ് കേസെടുത്തത്. പരാമര്‍ശം പരിശോധിച്ച് 15 ദിവസത്തിനകം തൃശ്ശൂര്‍ ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറിയും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തില്‍ […]

രാമകൃഷ്ണനെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിനു ഞാന്‍ ക്ഷണിക്കും, വിവാദത്തില്‍ കക്ഷിചേരാനില്ല: സുരേഷ് ഗോപി

തൃശ്ശൂര്‍: കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് മോഹിനിയാട്ടം നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിക്കും എന്ന് സുരേഷ് ഗോപി അറിയിച്ചു. പ്രതിഫലം നല്‍കിയാണ് പരിപാടിക്കു വിളിക്കുന്നതെന്ന് പറഞ്ഞ സുരേഷ് ഗോപി വിവാദത്തില്‍ കക്ഷിചേരാനില്ലെന്നും അറിയിച്ചു. സര്‍ക്കാരിനെതിരായ വികാരത്തില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് വിവാദങ്ങളെന്നും അദ്ദേഹം ആരോപിച്ചു. വേദി നല്‍കാമെന്നുപറഞ്ഞ സുരേഷ് ഗോപിക്ക് രാമകൃഷ്ണന്‍ നന്ദി അറിയിച്ചു. Also Read ; പൗരത്വഭേദഗതി നിയമത്തിനെതിരെ സിപിഐഎംന്റെ റാലി ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും കറുത്ത നിറമുള്ള ആളുകള്‍ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നര്‍ത്തകനെ പെറ്റ […]

പൗരത്വഭേദഗതി നിയമത്തിനെതിരെ സിപിഐഎംന്റെ റാലി ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാട് കടുപ്പിച്ച് സിപിഐഎം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതിയാണ് ഇന്ന് നടക്കുന്ന റാലിയുടെ സംഘാടകര്‍. വൈകിട്ട് 7 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും. Also Read ; രാത്രിയോടെ വീട്ടിലെത്തി ഫോണുകള്‍ പിടിച്ചെടുത്തു; നാടകീയതക്കൊടുവില്‍ കെജ്‌രിവാള്‍ അറസ്റ്റില്‍ സമസ്ത ഉള്‍പ്പടെയുള്ള മത, സാമൂഹ്യ, രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളുടെ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 2020ല്‍ മഹാറാലി സംഘടിപ്പിച്ചതിന് സമാനമായി […]

തെരഞ്ഞെടുപ്പ്: പിഎസ് സി ബിരുദതല പൊതു പ്രാഥമിക പരീക്ഷ തീയതികള്‍ക്ക് മാറ്റം

തിരുവനന്തപുരം : പിഎസ് സി പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ 13,27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖൃാപിച്ചതിനാലാണ് പരീക്ഷകളില്‍ മാറ്റം വരുത്തിയത്. Also Read ; ‘കാക്കയുടെ നിറം’: ആര്‍എല്‍വി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം; കലാമണ്ഡലം സത്യഭാമയ്ക്കെതിരെ വ്യാപക പ്രതിഷേധം. ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായി ഏപ്രില്‍ 13,27 തീയതികളില്‍ നടത്താനിരുന്ന ഒന്നും രണ്ടും ഘട്ട പരീക്ഷകളാണ് മാറ്റിയത്. മെയ് 11,25 എന്നി തീയതികളിലാണ് പരീക്ഷ നടക്കുക. അവസാനഘട്ട പരീക്ഷ ജൂണ്‍ 15നാണ്. ഇതിന്റെ […]

‘കാക്കയുടെ നിറം’: ആര്‍എല്‍വി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം; കലാമണ്ഡലം സത്യഭാമയ്ക്കെതിരെ വ്യാപക പ്രതിഷേധം.

തൃശൂര്‍: നര്‍ത്തകനും അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനു നേരെയാണ് ജാതിഅധിക്ഷേപം നടത്തിയത്. ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശം. പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാള്‍ക്കു കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകള്‍. കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധം നടക്കുന്നു. Also Read ; ചൂടല്ലേ, നീലഗിരിക്ക് പോകാം; ഊട്ടി – കൂനൂര്‍വഴി ടോയ് ട്രെയിനില്‍ ഒരു അടിപൊളി യാത്ര, സര്‍വീസ് മാര്‍ച്ച് 29 മുതല്‍ ”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം […]

ചൂടല്ലേ, നീലഗിരിക്ക് പോകാം; ഊട്ടി – കൂനൂര്‍വഴി ടോയ് ട്രെയിനില്‍ ഒരു അടിപൊളി യാത്ര, സര്‍വീസ് മാര്‍ച്ച് 29 മുതല്‍

ചെന്നൈ: അവധിക്കാലം എത്തിയതോടെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലേക്ക് പ്രത്യേക ടോയ് ട്രെയിന്‍ എത്തും. മേട്ടുപ്പാളയം – ഊട്ടി – കൂനൂര്‍ – ഊട്ടി റൂട്ടിലാണ് സതേണ്‍ റെയില്‍വേ സേലം ഡിവിഷന്‍ അനുവദിച്ചു. 2024 മാര്‍ച്ച് 29 മുതല്‍ ജൂലൈ ഒന്നുവരെ ട്രെയിന്‍ സര്‍വീസ് നടത്തും. Also Read ; നെന്മാറ വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതിയില്ല മാര്‍ച്ച് 29 മുതല്‍, വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൂനൂരിനും കൂനൂര്‍ – ഊട്ടിക്കുമിടയില്‍ ട്രെയിന്‍ […]