കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തുറന്നകത്തുമായി കെബി ഗണേശ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തുറന്നകത്തുമായി മന്ത്രി കെബി ഗണേശ് കുമാര്‍ രംഗത്ത്. ഒരാള്‍ മാത്രമാണ് ബസ് കൈകാണിക്കുന്നതെങ്കിലും നിറുത്തണമെന്നും രാത്രി പത്തിനുശേഷം സൂപ്പര്‍ഫാസ്റ്റ് ബസുകളും അതിന് താഴെയുള്ളവയും യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിറുത്തണമെന്നും സ്ത്രീകളെയും കുട്ടികളെയും ഇരുട്ടില്‍ ഇറക്കിവിടരുതെന്നും കത്തില്‍ മന്ത്രി ആവശ്യപ്പെടുന്നുണ്ട്. റോഡിലൂടെ ബസ് ഓടിക്കുമ്പോള്‍ മറ്റുചെറുവാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും കരുതലോടെ കാണണമെന്ന ഉപദേശവും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. Also Read ; കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത് കെഎസ്ആര്‍ടിസിയുടെ […]

കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്

കോഴിക്കോട്: കേരളത്തില്‍ ഏപ്രില്‍ 26ന് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുന:പരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ജുമുഅ ദിവസത്തെ വോട്ടെടുപ്പ്, തെരഞ്ഞെടുപ്പ് ചുമതലയുള്ള മുസ്ലിം ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍മാര്‍ക്കും വലിയ പ്രയാസം സൃഷ്ടിക്കുമെന്നും പോളിംഗ് എജന്റുമാരായ വിശ്വാസികള്‍ക്ക് അത് അസൗകര്യമുണ്ടാക്കുമെന്നുമാണ് മുസ്ലീം സംഘടനകള്‍ പറയുന്നത്. Also Read ; ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് രക്തച്ചൊരിച്ചിലാകും സംഭവിക്കാന്‍ പോകുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് […]

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം രൂപ നല്‍കി സുരേഷ് ഗോപി

തൃശൂര്‍: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം രൂപ നല്‍കി സുരേഷ് ഗോപി. 10 ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു പണം നല്‍കാമെന്നു കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ സുരേഷ് ഗോപി അറിയിച്ചിരുന്നു. അനീഷ, മിഖ, വീനസ് പോള്‍, ശ്രാവന്തിക, ഗോപിക, പ്രീതി, അഭിരാമി, റെന, ടീന എല്‍സ, അദ്രിജ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പണം കൈമാറിയത്. Also Read ; പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റു; തെരഞ്ഞെടുപ്പ് തീയതി ആലോചനായോഗം ഉടന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ഒരാള്‍ക്ക് 1.20 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. […]

ജമ്മു കാശ്മീരില്‍ മലയാളി സൈനികന്‍ ആത്മഹത്യ ചെയ്തു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ മലയാളി സൈനികന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് പുതുപരിയാരം സ്വദേശി വിപിനിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 27 വയസായിരുന്നു. 20 ദിവസം മുമ്പാണ് വിപിന്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരികെ എത്തിയത്. ഈ മാസം 12ന് രാത്രിനായിരുന്നു സൈനികനെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. എട്ട് വര്‍ഷം മുമ്പാണ് വിപിന്‍ ജോലിയില്‍ പ്രവേശിച്ചത്. കാരണം വ്യക്തമാല്ല മൃതദേഹം നാട്ടിലെത്തിച്ചിട്ടുണ്ട്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

ചാലക്കുടിയില്‍ പോലീസ് ജീപ്പ് തകര്‍ത്ത സംഭവം; ഡിവൈഎഫ്ഐ നേതാവ് നിധിന്‍ പുല്ലനെ കാപ്പ ചുമത്തി നാടുകടത്തും

തൃശൂര്‍: പൊലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവിറക്കി. ചാലക്കുടിയിലെ പൊലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്ഐ നേതാവ് നിധിന്‍ പുല്ലനെ ആറ് മാസത്തേക്കാണ് നാട് കടത്താന്‍ ഉത്തരവിട്ടത് എന്ന് ഡിഐജി അജിതാംബീഗം അറിയിച്ചു. ചാലക്കുടിയിലെ ജീപ്പ് തകര്‍ത്തത് ഉള്‍പ്പെടെ നാല് കേസുകളില്‍ പ്രതിയായിരുന്നു ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ നിധിന്‍ പുല്ലന്‍. Also Read ; സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസമായി സുപ്രിംകോടതി ഡിസംബര്‍ 22നായിരുന്നു ഐ.ടി.ഐ തിരഞ്ഞെടുപ്പ്. അതില്‍ വിജയിച്ചതിനെ തുടര്‍ന്ന് ആഹ്ളാദപ്രകടനം […]

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസമായി സുപ്രിംകോടതി

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസമായി സുപ്രിംകോടതി ഇടപെടല്‍. ഒറ്റത്തവണ പ്രത്യേക പാക്കേജ് കേരളത്തിന് നല്‍കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. അതിനാല്‍ പ്രത്യേക സാഹചര്യത്തില്‍ ഇളവ് നല്‍കുന്നതില്‍ എന്താണ് തടസമെന്ന് ചോദിച്ച കോടതി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നാളെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. Also Read ; പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചനിലയില്‍ വായ്പ പരിധി കൂട്ടിക്കിട്ടാന്‍ കേരളം നേരത്തെ കേന്ദ്രവുമായി ചര്‍ച്ച നടത്തുകയും. ഈ ചര്‍ച്ച പരാജയപ്പെട്ടെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. കടമെടുപ്പ് പരിധിയില്‍ […]

പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചനിലയില്‍

മലപ്പുറം: പാണ്ടിക്കാട് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചനിലയില്‍. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍കുട്ടി (36) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. യുവാവിനെ പോലീസ് മര്‍ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു എന്നാല്‍ മൊയ്തീന്‍കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ; 22 ലക്ഷം വാങ്ങിയെന്ന പത്മജയുടെ ആരോപണം മറുപടിയുമായി എംപി വിന്‍സന്റ്

തൃശൂര്‍: തൃശൂരില്‍ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയില്‍ പങ്കെടുപ്പിക്കാന്‍ വേണ്ടി 22 ലക്ഷം രൂപ വാങ്ങിയെന്ന പത്മജയുടെ ആരോപണത്തിന് മറുപടിയുമായി അന്ന് ഡിസിസി പ്രസിഡന്റ് ആയിരുന്ന എംപി വിന്‍സന്റ്. ആരോപണം തെറ്റാണെന്നും വാഹനത്തില്‍ കയറാന്‍ 22 ലക്ഷം നല്‍കാന്‍ മാത്രം മണ്ടിയാണോ പത്മജയെന്നും വിന്‍സന്റ് ചോദിക്കുകയുണ്ടായി. ഇന്നലെയായിരുന്നു കോണ്‍ഗ്രസിനെതിരെ പത്മജ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. Also Read ; ഭാര്യയെ വെട്ടിയ ശേഷം വിഷം കുടിച്ച് ഭര്‍ത്താവ് ‘ഇത്ര മരമണ്ടിയാണോ പത്മജ? ഒരു കാറില്‍ കയറാന്‍ 22 ലക്ഷം കൊടുക്കാന്‍ […]

ഭാര്യയെ വെട്ടിയ ശേഷം വിഷം കുടിച്ച് ഭര്‍ത്താവ്

പാലക്കാട്: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിനു ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കി. മുതലമട സ്വദേശിയായ സുരേഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം നടന്നത് തുടര്‍ന്ന് പരിക്കേറ്റ ഭാര്യ കവിത തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. Also Read ;പന്നിയാറില്‍ റേഷന്‍കട തകര്‍ത്ത് ചക്കക്കൊമ്പന്‍ കുടുംബവഴക്കിനെ തുടര്‍ന്ന് സുരേഷ് കവിതയെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി ഭാര്യ വീണതിന് പിന്നാലെ ഇയാള്‍ വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. തുടര്‍ന്ന് സുരേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. […]

പന്നിയാറില്‍ റേഷന്‍കട തകര്‍ത്ത് ചക്കക്കൊമ്പന്‍

ഇടുക്കി: പന്നിയാറില്‍ ചക്കക്കൊമ്പന്‍ റേഷന്‍കട തകര്‍ത്തു. ഭിത്തി തകര്‍ത്ത് അരിച്ചാക്കുകള്‍ എടുത്ത് പുറത്തിട്ടിട്ടുണ്ട്. രണ്ട് ചാക്ക് അരിയോളം ആന ഭക്ഷിച്ചെന്നും കടയുടമ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ നിര്‍മിച്ച പുതിയ കെട്ടിടമാണ് ആന തകര്‍ത്തിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇവിടെ ഫെന്‍സിംഗ് സ്ഥാപിച്ചിരുന്നെങ്കിലും ഇത് തകര്‍ത്ത് ആന അകത്തുകയറുകയും. സമീപമുണ്ടായിരുന്ന ക്ഷേത്രത്തിന്റെ കൊടിമരം തകര്‍ത്ത് ഫെന്‍സിംഗിന് മുകളിലേക്ക് ഇട്ട ശേഷമാണ് ആന അകത്തുകടക്കുന്നത്. അതിനാല്‍ ചക്കക്കൊമ്പന്‍ തന്നെയാണ് ആക്രമണം നടത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. Also Read ;പൗരത്വ നിയമ ഭേദഗതി […]