October 18, 2024
#Tech news

ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള കാലാവധി നീട്ടി

ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള കാലാവധി നീട്ടി. ആധാര്‍കാര്‍ഡ് വിവരങ്ങളുടെ അപ്‌ഡേഷനും വിശദാംശങ്ങള്‍ ചേര്‍ക്കലും തിരുത്തലുമൊക്കെ സൗജന്യമായി ചെയ്യാന്‍ സെപ്തംബര്‍ 14 വരെയായിരുന്നു അവസരമൊരുക്കിയിരുന്നത്. ഇതിന്റെ അവസാന തിയതി ഡിസംബര്‍ 14 വരെ നീട്ടിയിട്ടുണ്ട്.

നേരത്തെ ജൂണ്‍ 14 വരെയായിരുന്ന കാലാവധി നീട്ടിയാണ് സെപ്റ്റംബര്‍ 14 ആക്കിയിരുന്നത്. ഇതുകൊണ്ട് നല്ല പ്രതികരണം ലഭിച്ചതിനാല്‍ ആധാറിലെ രേഖകള്‍ അപ്ഡേറ്റ് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിസംബര്‍ 14 വരെ സൗജന്യം സേവനം നീട്ടിയെന്ന് യുഐഡിഎഐ ഔദ്യോഗിക വിശദീകരണക്കുറിപ്പില്‍ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *