പാന്‍കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ ലിങ്ക് വന്നു, ബോളിവുഡ് നടന് നഷ്ടമായത് 1.49 ലക്ഷം!

മുംബൈ: പാന്‍കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാനാവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് ഒരു സന്ദേശം മൊബൈലില്‍ വന്നതേ ബോളിവുഡ് നടന്‍ അഫ്താബ് ശിവ്ദാസനിക്ക് ഓര്‍മയുള്ളു. എക്കൗണ്ടില്‍ നിന്ന്1,49,999 രൂപയാണ് നഷ്ടമായത്. വ്യാജ സന്ദേശം വഴി അഫ്താബിന്റെ പണം തട്ടിയെടുത്ത സംഭത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് നടന്‍ നല്‍കിയ പരാതിയില്‍ ബാന്ദ്ര പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Also Read; രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാര്‍ത്ത്യായനിയമ്മ അന്തരിച്ചു
പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ബാങ്കിന്റെതെന്ന് തോന്നിപ്പിക്കുന്ന വ്യാജ പേജിലെത്തി. ഇതിന് പിന്നാലെ ഒരു അജ്ഞാതന്‍ ഫോണ്‍ വിളിച്ച് മൊബൈല്‍ നമ്പറും പിന്‍ നമ്പറും നല്‍കാന്‍ ആവശ്യപ്പെട്ടു. പിന്‍ നല്‍കിയ ഉടനെ 1.49 ലക്ഷം നഷ്ടമായി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ