#Top Four

ലക്ഷദ്വീപ് എംപിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ ഹര്‍ജി: അഭിഭാഷകന് പിഴ

ന്യൂഡല്‍ഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിനെതിരായ ഹര്‍ജിയില്‍ ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ. അഭിഭാഷകനായ അശോക് പാണ്ഡെയാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയാണ് പിഴ വിധിച്ചത്. അനാവശ്യമായി പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയതിനാണ് കോടതി ഹര്‍ജിക്കാരന് പിഴയിട്ടത്.

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരു പാര്‍ലമെന്റ് അംഗത്തിന് എംപി സ്ഥാനം നഷ്ടപ്പെട്ടാല്‍, മേല്‍ കോടതി അവരെ കുറ്റവിമുക്തരാക്കുന്നത് വരെ അയോഗ്യരാക്കപ്പെടുന്നത് തുടരുമെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍ ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, അരവിന്ദ് കുമാര്‍, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളി.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

അഭിഭാഷകനായ താങ്കള്‍ എന്തുകൊണ്ടാണ് ബാലിശമായ ഹര്‍ജി നല്‍കിയതെന്നും കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. കഴിഞ്ഞ ആഴ്ചയും അനാവശ്യ ഹര്‍ജി നല്‍കിയതിന് അശോക് പാണ്ഡെക്ക് സുപ്രീംകോടതി പിഴയിട്ടിരുന്നു.

Also Read; കൊച്ചിയില്‍ ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ട് മരണം

 

Leave a comment

Your email address will not be published. Required fields are marked *