അര്‍ബുദത്തോട് പൊരുതി നിഷ ജോസ് കെ മാണി
കോട്ടയം: ക്യാന്‍സറിനോട് പൊരുതിയ അനുഭവം പങ്കുവച്ച് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി. രോഗത്തോട് പൊരുതാന്‍ കുടുംബത്തിന്റെ പിന്തുണയും ശക്തിയും പ്രചോദനമായെന്ന് നിഷ ജോസ് പറഞ്ഞു.
ഫേസ് ബുക്കില്‍ പങ്കുവച്ച റീല്‍സിലാണ് നിഷ ഇക്കാര്യം വ്യക്തമാക്കിയത്. അര്‍ബുദത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെയില്ലായിരുന്നു. മാമോഗ്രാം വഴി മാത്രം കണ്ട് പിടിച്ചതാണ് തന്റെ രോഗം. രണ്ട് അനുഗ്രഹമാണ് എനിക്ക് ലഭിച്ചത്. ഒന്ന് കുടുംബത്തിന്റെ പിന്തുണ, രണ്ടാമതായി തനിക്ക് ഉള്ളിലുള്ള കരുത്താണെന്നും നിഷ പറഞ്ഞു.
Also Read; കോഴിക്കോട് കോര്‍പ്പറേഷന്റെ 13 കോടി തട്ടിയ സംഭവം: കേസ് സിബിഐ ഏറ്റെടുത്തു
ക്യാന്‍സറിനെ തോല്‍പ്പിക്കുമെന്ന ഉറച്ച ആത്മവിശ്വാസം ഉണ്ടായിരുന്നതായി നിഷ ജോസ് പറഞ്ഞു. ക്യാന്‍സറിനെ കീഴടക്കിയിട്ടേയുള്ളൂ കാര്യമെന്ന് ചിന്തിച്ചുവെന്നും അവര്‍ പറഞ്ഞു. ആരിലും എപ്പോള്‍ വേണമെങ്കിലും പിടിപെടാവുന്ന രോഗമാണ് അര്‍ബുദം. പ്രത്യേകിച്ച് സ്ത്രീകള്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും അവരുടെ സ്തനങ്ങള്‍ പരിശോധിക്കേണ്ടതാണ്. അവരുടെ കൈകള്‍ കൊണ്ട് തന്നെ തടവി പ്രത്യേകമായി ഒരു തരത്തിലുള്ള തടിപ്പുകളും ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.