#Top Four

പലസ്തീന്‍ റാലിയിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചത് സിപിഎമ്മിന്റെ തൊരപ്പന്‍ പണി: കെ മുരളീധരന്‍

കോഴിക്കോട്: പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചത് യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ സിപിഎം നടത്തുന്ന തൊരപ്പന്‍ പണിയെന്ന് കെ മുരളീധരന്‍. പലസ്തീന്‍ വിഷയത്തില്‍ ആദ്യം നിരുപാധിക പിന്തുണ നല്‍കിയത് പ്രമേയം പാസാക്കിക്കൊണ്ട് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയാണ്. പലസ്തീനോട് ഇപ്പോഴാണ് സിപിഎമ്മിന് സ്‌നേഹം വന്നത്. യുഡിഎഫില്‍ തര്‍ക്കമുണ്ടാക്കിയിട്ട് രക്ഷപ്പെടാനാണ് സിപിഎമ്മിന്റെ ശ്രമം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തലകുത്തി നിന്നാലും ഒരു സീറ്റ് പോലും കിട്ടില്ല.

മുസ്ലീം ലീഗ് ഒരിക്കലും സിപിഎം ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കില്ല. എന്ത് നഷ്ടമുണ്ടായാലും സിപിഎമ്മുമായി കോണ്‍ഗ്രസ് സഹകരിക്കില്ല.

Also Read; സി.പി.എമ്മിന്റെ പലസ്തീന്‍ റാലിയില്‍ ലീഗ് പങ്കെടുക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ഇതുവരെ ആലോചന നടത്തിയിട്ടില്ല: എം.കെ മുനീര്‍

മലപ്പുറത്ത് വിഭാഗീയ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് കെപിസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ ഇന്നത്തെ പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം പ്രതികരിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *