September 7, 2024
#Movie #Trending

ഡ്യൂണ്‍ 2 ഇനി നേരത്തെ തിയറ്ററുകളിലേത്തും

ഡ്യൂണ്‍ ഫ്രാഞ്ചൈസിയിലെ രണ്ടാം ചിത്രം ‘ഡ്യൂണ്‍ 2’ നേരത്തെ തിയേറ്ററുകളില്‍ എത്തും. 2024 മാര്‍ച്ച് 15ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം രണ്ടാഴ്ച മുമ്പ് മാര്‍ച്ച് 1ന് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. 2021ലാണ് ആദ്യ ഭാഗം എത്തിയത്. ഹോളിവുഡ് സ്‌ട്രൈക്കിനെ തുടര്‍ന്ന് ചിത്രീകരണം നീണ്ടുപോയ സിനിമകളില്‍ ഒന്നാണ് ഡ്യൂണ്‍ 2. ഡെനിസ് വില്ലെന്യൂവ് ആണ് സംവിധായകന്‍.

ഫ്രാങ്ക് ഹെര്‍ബര്‍ട്ടിന്റെ ‘ഡ്യൂണ്‍’ എന്ന സയന്‍സ് ഫിക്ഷന്‍ നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തിമിത്തി ഷാലമി, റെബേക്ക ഫെര്‍ഗൂസന്‍, ഓസ്‌കര്‍ ഐസക്, ജോഷ് ബ്രോലിന്‍, ഡേവ് ബൗട്ടിസ്റ്റ, സെന്‍ഡയ, ജേസണ്‍ മമൊവ, ചാംഗ് ചെംഗ് തുടങ്ങിയ നീണ്ട താരനിരയാണ് ആദ്യ ചിത്രത്തിന്റെ ഭാഗമായത്. 10191-ലെ അരാക്കിസ് എന്ന ഗ്രഹമാണ് കഥാ പശ്ചാത്തലം.

Also Read; വിശാഖപട്ടണത്ത് വന്‍ തീപിടിത്തം; 25 ബോട്ടുകള്‍ കത്തിനശിച്ചു

2023 നവംബറില്‍ ആണ് ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്നത്. 400 മില്യണ്‍ ഡോളര്‍ ആയിരുന്നു ആദ്യ ഭാഗത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍. ആറ് വിഭാഗങ്ങളില്‍ ഓസ്‌കര്‍ നേടുകയും ചെയ്തു. രണ്ടാം ഭാഗത്തിന് മേല്‍ വലിയ പ്രതീക്ഷയിലാണ് സിനിമ പ്രേമികള്‍.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *