January 22, 2025
#kerala #Top News

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി, 2 പേരെ അറസ്റ്റ് ചെയ്തു

തൃശൂര്‍: തൃശൂര്‍ മണ്ണുത്തിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ കേസില്‍ 2 പ്രതികളെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ബസ് നടത്തിപ്പുകാരായ വെണ്ടോര്‍ സ്വദേശി ജെന്‍സന്‍, പുത്തൂര്‍ സ്വദേശി ബിജു എന്നിവരെയാണ് മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. ഈ മാസം 18നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. 18ന് രാത്രി ഇരിങ്ങാലക്കുടയിലുള്ള ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി എഎംവിഐ കെ.ടി ശ്രീകാന്തിനെ ഭീഷണിപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ ഗര്‍ഭിണിയായ ഭാര്യയും വൃദ്ധമാതാവും വീട്ടിലുണ്ടായിരുന്നു. ബസിന് ഫിറ്റനസ് നല്‍കിയില്ലെന്നാരോപിച്ചാണ് ഇവര്‍ വീട്ടില്‍ കയറി അതിക്രമം നടത്തിയത്. ആമ്പല്ലൂര്‍ റൂട്ടിലോടുന്ന മാതാ ബസിന് ഫിറ്റ്‌നസ് നല്‍കിയില്ലായെന്നാരോപിച്ചാണ് ഭീഷണി. സംഘം വീട്ടിലെത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *