പ്ലാസ്റ്റിക് ബോളുകളില്‍ സ്‌ഫോടക വസ്തു; മുംബൈയിലെ സെന്‍ഡ്രല്‍ ജയിലില്‍ സ്‌ഫോടനം
മുംബൈ: മുംബൈയിലെ അമരാവധി സെന്‍ഡ്രല്‍ ജയിലില്‍ സ്‌ഫോടനം. ജയിലിലെ ആറ്,എഴ് ബാരക്കുകള്‍ക്ക് പുറത്ത് ശനിയാഴ്ച്ച 8.30ഓടെയാണ് സ്‌ഫോടനം നടന്നത്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവരമറിഞ്ഞ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അമരാവതി സിപി-ഡിസിപിയും ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.
Also Read ; ഗുജറാത്തിൽ ആറ് നില കെട്ടിടം തകർന്ന് അപകടം; മരണസംഖ്യ ഏഴായി, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
നാടന്‍ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടന്നത് എന്നാണ് പ്രാഥമിക നിഗമനം. പ്ലാസ്റ്റിക് പന്തിന്റെ ആകൃതിയിലുള്ള ബോംബാണ് കണ്ടെത്തിയത് എന്ന് പോലീസ് കമ്മീഷണര്‍ നവിന്‍ചന്ദ്ര റെഡ്ഡി അറിയിച്ചു. പ്ലാസ്റ്റിക് ബോളുകളിലുള്ള രണ്ട് സ്ഫോടക വസ്തു ജയിലിനുള്ളിലേക്ക് വലിച്ചെറിയുകയും രാത്രി വൈകി അതിലൊന്ന് പൊട്ടിത്തെറിക്കുകയും ചെയ്തതായും നവിന്‍ചന്ദ്ര റെഡ്ഡി പറഞ്ഞു. സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച വസ്തുക്കളെ കണ്ടെത്താന്‍ ഫോറന്‍സിക് സംഘവും അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































