ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിന് നേരെ ബോംബെറിഞ്ഞു ; രണ്ട് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിനുനേരെ നാടന്‍ ബോംബെറിഞ്ഞു. തുമ്പ നെഹ്റു ജംഗ്ഷന് സമീപമാണ് സംഭവം. സംഭവത്തില്‍ വീടിന് മുന്നിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ബോംബെറിഞ്ഞതിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പോലീസ് സംശയിക്കുന്നത്.
Also Read ; അസമിലെ വെള്ളപ്പൊക്കം; ഓടയില്‍ വീണ് കാണാതായ മൂന്ന് വയസ്സുകാരന് വേണ്ടി മൂന്നാംദിനവും തിരച്ചില്‍ തുടരുന്നു
ഷമീര്‍ എന്നയാളുടെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. ഷമീറിന്റെ സുഹൃത്തുക്കളായ അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുഹൃത്തുക്കളായ അഖിലും വിവേകും വീടിന് പുറത്ത് നില്‍ക്കുന്നതിനിടെയാണ് ഇവര്‍ക്ക് നേരെ ബോംബേറുണ്ടായത്.ഇതില്‍ അഖിലിന്റെ കൈക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 11.45-ഓടെയാണ് സംഭവം നടന്നത്. തുമ്പ പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റ രണ്ടുപേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇതില്‍ അഖില്‍ കാപ്പ കേസ് ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അക്രമത്തിന് പിന്നില്‍ കഴക്കൂട്ടം സ്വദേശി സുനിലാണെന്നാണ് പോലീസ് സംശയിക്കുന്നത്. സ്ഥലത്ത് പോലീസെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































