‘കരിങ്കാളിയല്ലേ’…. ട്രെന്‍ഡിനൊപ്പം ചുവടുവെച്ച് നയന്‍താര; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയ ട്രെന്‍ഡായ കരിങ്കാളിക്കൊപ്പം ചുവട് വെച്ച് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര.ഒരുസമയത്ത് സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡായ ഗാനമായിരുന്ന ‘കരിങ്കാളിയല്ലേ…’ ഷോര്‍ട്ട്സും റീല്‍സുമൊക്കെയായി ലക്ഷക്കണക്കിന് പേരാണ് ഇന്ത്യക്ക് അകത്തും പുറത്തും പാട്ട് ഏറ്റെടുത്തത്. പക്ഷേ പുതിയ ട്രെന്‍ഡുകള്‍ വന്നപ്പോള്‍ കരിങ്കാളിയുടെ ട്രെന്‍ഡ് കുറഞ്ഞിരുന്നു എന്നാല്‍ ആ സമയത്തായിരുന്നു ഫഹദ് ഫാസിലിന്റെ ‘ആവേശം’ റിലീസിനെത്തുന്നത്. രംഗണ്ണന് വീണ്ടും പാട്ട് ഏറ്റെടുത്തതോടു കൂടി സെലിബ്രിറ്റികളടക്കം കരിങ്കാളിയല്ലേ പിന്നെയും ട്രെന്ഡിലെത്തിച്ചു.
Also Read ; ക്രിക്കറ്റ് പരിശീലകന് മനുവിനെതിരായ പീഡനപരാതി ; കെസിഎയ്ക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
ഇപ്പോഴിതാ നയന്‍താരയും ഏറ്റെടുത്തിരിക്കുകയാണ് ഈ പാട്ടിനെ. തന്റെ പുതിയ ഉല്പന്നമായ ഫെമി9 എന്ന സാനിറ്ററി നാപ്കിന്റെ പാക്കറ്റ് കൈയ്യില്‍ വെച്ചുകൊണ്ടാണ് നയന്‍സിന്റെ കരിങ്കാളിയല്ലേ…. പോസ്റ്റിന് പിന്നാലെ റിലീലെ നയന്‍സിന്റെ ഭാവങ്ങള്‍ സ്ക്രീന്‍ഷോട്ടെടുത്ത് കമന്റായി പങ്കുവെയ്ക്കുകയാണ് ആരാധകരും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
https://twitter.com/i/status/1809850281695531435
അടുത്തകാലത്താണ് നയന്‍താര ഒരു സംരംഭകയായത്. 9സ് എന്ന പേരില്‍ ഒരു ബ്രാന്റും അടുത്തിടെ നയന്‍താര അവതരിപ്പിച്ചിരുന്നു. ഫാഷന്‍, ബ്യൂട്ടി കെയര്‍ ഉത്പന്നങ്ങളാണ് 9സ് വഴി നയന്‍താര അവതരിപ്പിച്ചത്. ഇതിന് ശേഷം നയന്‍താര പുതിയ ഉത്പന്നമായ ഫെമി9 കൂടി അവതരിപ്പിക്കുകയായിരുന്നു. ഫെമി9 എന്ന ഡെയ്ലി യൂസ് പാഡാണ് നയന്‍താര അവതരിപ്പിച്ചത്. സംരംഭകയും, ജീവകാരുണ്യ പ്രവര്‍ത്തകയുമായ ഡോ.ഗോമതിയുമായി ചേര്‍ന്നാണ് നയന്‍താര ഈ ബ്രാന്റ് പുറത്തിറക്കിയിരിക്കുന്നത്.





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































