സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെ വളച്ചൊടിച്ചു, പ്രസ്താവനയെ പിഎംഎ സലാം വികൃതമാക്കി – കെ ടി ജലീല്‍
മലപ്പുറം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് കെ ടി ജലീല്‍ എംഎല്‍എ. തന്റെ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം വളച്ചൊടിച്ചത്. താന്‍ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയില്‍ വരുത്തി തീര്‍ത്തുവെന്നും ഇതിനെ ചൊല്ലി സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുവെന്നും കെടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Also Read ; ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവ് ഉള്ളതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; റിപ്പോര്‍ട്ടില്‍ നടപടിയായില്ല
മന്ത്രിയായിരുന്ന സമയത്ത് വലിയ രീതിയില്‍ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. കോണ്‍ഗ്രസ്സും മുസ്ലിം ലീഗും അതിനെ സപ്പോര്‍ട്ട് ചെയ്തു. അന്ന് വലിയ രീതിയില്‍ ഉളള സമരപരിപാടികള്‍ എനിക്കെതിരെ സംഘടിപ്പിച്ചു. അന്ന് താന്‍ മലപ്പുറത്തുകാരനാണ് എന്നൊരു ബോധ്യം അവര്‍ക്ക് ഇല്ലായിരുന്നോ? താന്‍ പറഞ്ഞത് കരിപ്പൂര്‍ കേന്ദ്രമായി കള്ളകടത്ത് നടത്തുന്നു. അത് പോലീസ് പിടിക്കുമ്പോള്‍ സ്വര്‍ണ്ണത്തിലെ തൂക്കം കുറയുന്നു. അതിന് പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. കള്ളകടത്തിന് പിടിക്കപ്പെട്ടത് ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ ഉള്ളവരാണ്. അതാണ് താന്‍ ചൂണ്ടി കാണിച്ചത്. കള്ളകടത്തിന് പിടിക്കപ്പെടുമ്പോള്‍ പലരും പറയുന്നത് കള്ളകടത്ത് മതപരമായി തെറ്റല്ല എന്നാണ്. കള്ളകടത്തുകാരെ മാറ്റി നിര്‍ത്താന്‍ മുസ്ലിം ലീഗ് തയ്യാറല്ലെന്നും കെടി ജലീല്‍ പറഞ്ഞു.
പണ്ഡിതന്മാര്ക്ക് പോലും ഇക്കാര്യത്തില്‍ വ്യക്തതത ഇല്ല. ഏത് മതസമുദായത്തിലാണങ്കിലും, ആ മതത്തിലുള്ളവരാണ് ബന്ധപ്പെട്ടവരാണ് ഇത്തരം തെറ്റുകള്‍ ചൂണ്ടികാണിക്കേണ്ടത്. മുസ്ലിം ലീഗ് പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് നാട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കരുത്. മുസ്ലിങ്ങള്‍ എല്ലാം സ്വര്‍ണ്ണകള്ളകടത്തുകാരാണ് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കെടി ജലീല്‍ കൂട്ടിച്ചേര്‍ത്തു. നിയമം കൊണ്ട് തടയാന്‍ കഴിയാതെ വരുമ്പോഴാണ് മതനേതാക്കളെ സമീപിക്കുന്നത്. ഓരോ വിശ്വാസികളോടും അവരുടെ മതപരമായി പറയണം ഇത്തരം പ്രവര്‍ത്തികള്‍ തെറ്റാണെന്ന്. ഇത്തരം തെറ്റുകള്‍ ചൂണ്ടികാണിക്കേണ്ടത് തന്റെ കടമയാണ്. അത് താന്‍ തുടരുക തന്നെ ചെയ്യും. ഒരു മതപണ്ഡിതന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹജ്ജിന് പോയി തിരിച്ച് വന്നപ്പോള്‍ സ്വര്‍ണ്ണം കടത്തിയിരുന്നു. ഇയാള്‍ മുസ്ലിം ലീഗ് അനുഭാവിയാണെന്നും ജലീല്‍ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































