December 26, 2024
#india #Top Four

ടാറ്റാ കുടുംബത്തിലെ ഭീഷ്മാചാര്യര്‍ ; ഉപ്പു തൊട്ട് വിമാനം വരെ, ബിസിനസ് ലോകത്തെ അതികായന്‍ , രത്തന്‍ ടാറ്റയുടെ ജീവിതം

രത്തന്‍ ടാറ്റയെന്ന ബിസിനസ് ജീനിയസിന്റെ ടാറ്റാ ബ്രാന്‍ഡിന്റെ ഒരു ഉല്‍പന്നമെങ്കിലും ഉപയോഗിക്കാത്ത ഒരു ശരാശരി ഇന്ത്യക്കാരന്‍ പോലും ഉണ്ടാകില്ല. ഉപ്പു മുതല്‍ വിമാനം വരെ, ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെ, രണ്ട് നൂറ്റാണ്ടിന്റെ കഥയുണ്ട് ടാറ്റാ ഗ്രൂപ്പിന്. എന്നാല്‍ ടാറ്റാ ഗ്രൂപ്പിന്റെ സുവര്‍ണ കാലഘട്ടം രത്തന്‍ തലപ്പത്തിരുന്ന രണ്ടുപതിറ്റാണ്ട് തന്നെയായിരുന്നു. മുപ്പതോളം ലിസ്റ്റഡ് കമ്പനികള്‍, നിരവധി ഉപകമ്പനികള്‍. 30 ലക്ഷം ഡോളറിലധികം ആസ്തി, 10 ലക്ഷത്തിലധികം ജീവനക്കാര്‍. അങ്ങനെ പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുണ്ട് രത്തന്റെ ടാറ്റയ്ക്ക്.

Also Read ; വ്യവസായ സാമ്രാജ്യത്തിലെ അതികായന്‍ വിടവാങ്ങി ; ഔദ്യോഗിക ബഹുമതികളോടെ രാജ്യം ഇന്ന് രത്തന്‍ ടാറ്റയാക്ക് വിട നല്‍കും, സംസ്‌കാരം ഇന്ന്

ജെആര്‍ഡി ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെയും സൂനു ടാറ്റയുടെയും മകനായി 1937 ഡിസംബര്‍ 28നാണ് രത്തന്‍ ടാറ്റ ജനിച്ചത്. അതിസമ്പന്ന പാഴ്‌സി കുടുംബത്തിലായിരുന്നു രത്തന്‍ ടാറ്റയുടെ ജനനം. രത്‌നം എന്നാണ് പേരിന്റെ അര്‍ത്ഥം. എന്നാല്‍ അദ്ദേഹത്തിന്റെ ബാല്യം അത്ര സുഖകരമല്ലായിരുന്നു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞപ്പോള്‍ അനാഥത്വം പേറിയ അദ്ദേഹത്തിന് സ്‌നേഹകൂട്ടൊരുക്കിയത് അമ്മൂമ്മ നവാജ്ബായ് ആണ്. മുംബൈയിലെ കാംപിയന്‍ കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കോനന്‍ സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് അമേരിക്കയിലേക്ക് ആര്‍ക്കിടെക്ച്ചര്‍ പഠനത്തിനായി പോയി. ഇതിനിടെ യൗവനത്തില്‍ മൊട്ടിട്ട പ്രണയം അദ്ദേഹത്തിന് നിരാശയായി. ഇതോടെ പിന്നീട് വിവാഹമെ വേണ്ടെന്ന് വെച്ചു. തുടര്‍ന്ന് ഇന്ത്യയില്‍ മടങ്ങിയെത്തി ജംഷെഡ്പൂരില്‍ ടാറ്റാ സ്റ്റീലില്‍ ജോലിയ്ക്ക് കയറി. പിന്നാലെ ടാറ്റയുടെ ഉന്നത പദവികളിലേക്ക്. തുടക്കത്തില്‍ കൈവെച്ച സംരംഭങ്ങളിലെല്ലാം ലാഭം നേടിയെങ്കിലും പിന്നീട് അവ അടച്ചുപൂട്ടേണ്ടി വന്നു. അപ്പോഴും ടാറ്റാ സണ്‍സ് ചെയര്‍മാനായിരുന്ന ജെ.ആര്‍.ഡി ടാറ്റയ്ക്ക് രത്തനില്‍ പൂര്‍ണ വിശ്വാസമായിരുന്നു. ജീവിതത്തിലെ ഉയര്‍ച്ച താഴ്ച്ചകള്‍ നമ്മെ മുന്നോട്ടു കൊണ്ടു പോകാന്‍ പ്രധാനമാണ്. കാരണം ഇസിജിയില്‍ പോലും ഒരു നേര്‍രേഖ ജീവിച്ചിരിപ്പില്ല. ഇതായിരുന്നു തിരിച്ചടികളില്‍ രത്തന്റെ കാഴ്ചപ്പാട്.

1991ല്‍ ജെ.ആര്‍.ഡി ടാറ്റ പടിയിറങ്ങിയപ്പോള്‍ പിന്‍ഗാമിയായി രത്തന്‍ ടാറ്റാ. ടാറ്റാ സ്റ്റീല്‍, ടാറ്റാ ടീ, ടാറ്റാ കെമിക്കല്‍സ്, ടാറ്റാ ഹോട്ടല്‍സ് തുടങ്ങിയ ടാറ്റാ കമ്പനികളുടെ തലപ്പത്തിരുന്നവരെയെല്ലാം ഞെട്ടിച്ചായിരുന്നു രത്തന്റെ സ്ഥാനാരോഹണം. പിന്നീട് ടാറ്റയില്‍ രത്തന്റെ സമ്പൂര്‍ണ ആധിപത്യം. അധികാരവും സമ്പത്തും പ്രധാന ഓഹരികളല്ലെന്ന് ജീവിതത്തിലൂടെ തെളിയിച്ചു. ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ കൈവെച്ച ടാറ്റ, ഒരു ലക്ഷം രൂപയ്ക്ക് കാറെന്ന സ്വപ്നം സാക്ഷാത്കരിച്ചു. നാനോ കാര്‍ ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ സ്വപ്നങ്ങളെ ചേര്‍ത്തുപിടിച്ചോടി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

രത്തന്റെ കീഴില്‍ ടാറ്റയുടെ ആസ്തി 40 മടങ്ങ് വര്‍ധിച്ചു. ലാഭം അന്‍പത് ഇരിട്ടിയായി. നേട്ടങ്ങളുടെ നെറുകൈയില്‍ പത്മവിഭൂഷന്‍ അടക്കമുളള പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 1991 മുതല്‍ 2012വരെ ചെയര്‍മാനായിരുന്ന ടാറ്റ 2016ല്‍ ഇടക്കാല ചെയര്‍മാനായും പ്രവര്‍ത്തിച്ചു. രത്തന്‍ ജീവിതത്തില്‍ നിന്ന് വിട വാങ്ങുമ്പോള്‍ ഇന്ത്യന്‍ വ്യവസായ രംഗത്തിന് നഷ്ടമാവുന്നത് നൈതികത ഉയര്‍ത്തിപ്പിടിച്ച ഒരു ക്രാന്തദര്‍ശിയെയാണ്.

 

Leave a comment

Your email address will not be published. Required fields are marked *