#kerala #Top Four

വീട്ടുവളപ്പില്‍ കുഴിച്ചിട്ട വസ്തുക്കള്‍ ‘ദിവ്യദൃഷ്ടിയില്‍’ കണ്ടെത്തും പിന്നാലെ പൈസ തട്ടും ; വ്യാജസിദ്ധന്‍ അറസ്റ്റില്‍

തൃശൂര്‍ : ശത്രുദോഷം മാറാന്‍ മന്ത്രംവാദം മതിയെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍. പ്രവാസി ബിസിനസുകാരനെ പറ്റിച്ച് പ്രതി കൈക്കലാക്കിയത് 3 ലക്ഷം രൂപയാണ്. ചേര്‍പ്പ് കോടന്നൂര്‍ സ്വദേശി ചിറയത്ത് വീട്ടില്‍ റാഫി (51) ആണ് തട്ടിപ്പിന് അറസ്റ്റിലായത്.

Also Read ; ഭാസിയും പ്രയാഗയും എന്തിനെത്തി ? പോലീസിന് വ്യക്തതയില്ല, 17 പേരുടെ മൊഴി നിര്‍ണായകം

തട്ടിപ്പ് നടത്തേണ്ടവരെ കണ്ടെത്തി, വീടിന്റെയും വസ്തുവിന്റെയും ദോഷങ്ങളാണ് അവരുടെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വിശ്വസിപ്പിക്കുകയും തുടര്‍ന്ന് ഇയാള്‍ വീട്ടുകാര്‍ അറിയാതെ വീട്ടുവളപ്പില്‍ ഏലസുകള്‍, നാഗരൂപങ്ങള്‍, വിഗ്രഹങ്ങള്‍ എന്നിവ കുഴിച്ചിടും. ശേഷം ഇയാള്‍ തന്നെ തന്റെ ‘ദിവ്യദൃഷ്ടി’യില്‍ ഇവ കണ്ടെത്തും.തുടര്‍ന്ന് ഇവ ശത്രുക്കള്‍ കുഴിച്ചിട്ടതാണെന്നു പറഞ്ഞു വിശ്വസിപ്പിക്കും.പിന്നീട് ഇവ നശിപ്പിക്കുന്നതിന് പ്രത്യേക പ്രാര്‍ഥനകള്‍ വേണമെന്നു പറഞ്ഞ് ബൈബിള്‍ വചനങ്ങള്‍ വായിച്ച് കൊന്തയും കുന്തിരിക്കവും വെഞ്ചിരിച്ച വെള്ളവും ഒരുക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.

 

ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയില്‍നിന്ന് മാത്രം 3 ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. ഇയാളുടെ പ്രവര്‍ത്തിയില്‍ വിശ്വാസം തോന്നിയ പ്രവാസി സുഹൃത്തിന്റെ വീട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇയാളെ നിയോഗിച്ചു. പ്രവാസിയുടെ സുഹൃത്തിന്റെ വീട്ടിലും ദോഷത്തകിടുകളും ഏലസുകളും ഉണ്ടെന്നു പറഞ്ഞ് സുഹൃത്തിന്റെ വീടിന്റെ
പിന്‍ഭാഗത്ത് കുഴിയെടുത്ത് ആറോളം ഏലസുകള്‍ പുറത്തെടുത്തു.
എന്നാല്‍ ഇവര്‍ പോയശേഷം ഇവിടത്തെ സിസിടി.വി. ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ റാഫിയുടെ സഹായി പോക്കറ്റില്‍നിന്ന് ഏലസുകള്‍ എടുത്ത് കുഴിയിലിട്ടു മൂടുന്നതു കണ്ടതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. പ്രവാസിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് വ്യാജ സിദ്ധനെ തന്ത്രത്തില്‍ പിടികൂടുകയായിരുന്നു. പ്രവാസികളായ ബിസിനസുകാരാണ് ഇയാളുടെ ഇരകളില്‍ ഏറെയും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പോലീസിന്റെ ചോദ്യം ചെയ്യലില്‍ തന്റെ സിദ്ധികളെല്ലാം റാഫി തുറന്നു പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി. തൃശൂര്‍ റൂറല്‍ എസ്.പി. നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം ആണ് പ്രതിയെ പിടികൂടിയത്. പല സ്ഥലങ്ങളിലും സമാന
രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായി ഡിവൈ.എസ്.പി. കെ.ജി സുരേഷ് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *