#kerala #Top Four

പാലക്കാട് കെ ബിനുമോള്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായേക്കും, അഡ്വ.സഫ്ദര്‍ ഷെരീഫിനും സാധ്യത

പാലക്കാട്: ചര്‍ച്ചകള്‍ക്കൊടുവില്‍ പാലക്കാട് സിപിഐഎം സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഇടംപിടിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ഡിവൈഎഫ്ഐ നേതാവ് അഡ്വ.സഫ്ദര്‍ ഷെരീഫ് എന്നിവര്‍.ഇന്നത്തെ മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പേരുകള്‍ സംസ്ഥാന സമിതിയുടെ അംഗീകാരത്തിന് അയക്കുക.

Also Read ; വീട്ടുവളപ്പില്‍ കുഴിച്ചിട്ട വസ്തുക്കള്‍ ‘ദിവ്യദൃഷ്ടിയില്‍’ കണ്ടെത്തും പിന്നാലെ പൈസ തട്ടും ; വ്യാജസിദ്ധന്‍ അറസ്റ്റില്‍

അന്തരിച്ച സിപിഐഎം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകളാണ് കെ ബിനുമോള്‍. മലമ്പുഴ ഡിവിഷനില്‍ നിന്നും ജില്ലാപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിനു മോള്‍ സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ നേതാവ് വി വസീഫിന്റെ പേര് മണ്ഡലത്തില്‍ ഉയര്‍ന്നുകേട്ടെങ്കിലും ജില്ലയില്‍ നിന്നുള്ളയാള്‍ തന്നെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകട്ടെ എന്ന നിലയ്ക്കാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

കഴിഞ്ഞ രണ്ട് തവണയും പാലക്കാട് സിപിഐഎം മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. 2006ല്‍ കെ കെ ദിവാകരനാണ് മണ്ഡലത്തില്‍ അവസാനമായി വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പിന്നീട് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലാണ് വിജയിച്ചത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *