മീറ്ററിടാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, ആളറിയാതെ നടുറോഡില്‍ എ.എംവിഐയെ ഇറക്കിവിട്ടു, ഓട്ടോഡ്രൈവര്‍ക്ക് പണി പാളി….
കൊച്ചി: ഓട്ടോറിക്ഷയില്‍ മീറ്ററിടാന്‍ പറഞ്ഞത് ഡ്രൈവര്‍ക്ക് ഇഷ്ടപ്പെട്ടില്ല തുടര്‍ന്ന് യാത്രികനെ ഇറക്കിവിട്ടു. പിന്നാലെ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം ആര്‍ടിഒ ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെയാണ് ഓട്ടോക്കാരന്‍ ആളറിയാതെ നടുറോഡില്‍ ഇറക്കിവിട്ടത്. ഇറക്കിവിട്ടതിന് പിന്നാലെ ഓട്ടോയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ ഓഫീസറോട് ഡ്രൈവര്‍ മോശമായി സംസാരിച്ചെന്നും വിവരമുണ്ട്.
Also Read ; തോട്ടട ഐടിഐയിലെ സംഘര്‍ഷം ; എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്
സംഭവത്തില്‍ നെടുമ്പാശ്ശേരി സ്വദേശി വിസി സുരേഷ് കുമാറിന്റെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. ഇതിന് പുറമെ ഓട്ടോ പിടികൂടിയ മോട്ടോര്‍ വാഹന വകുപ്പ് പിഴയും ചുമത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും അത്താണി ഭാഗത്തേയ്ക്കാണ് ഉദ്യോഗസ്ഥന്‍ ഓട്ടോ വിളിച്ചത്. യാത്രക്കൂലിയായി 180 രൂപ ആവശ്യപ്പെട്ട ഡ്രൈവറോട് അഞ്ച് കിലോ മീറ്ററില്‍ താഴെയുള്ള ഓട്ടമായതിനാല്‍ 150 രൂപ തരാമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡ്രൈവര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മീറ്ററിടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ഡ്രൈവര്‍ ഉദ്യോഗസ്ഥനെ ഓട്ടോയില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. ഡ്രൈവര്‍ യൂണിഫോം ധരിക്കാതെയാണ് ഓട്ടോ ഓടിക്കാനെത്തിയത്.
ഉദ്യോഗസ്ഥന്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണെന്ന് ഡ്രൈവറോട് പറഞ്ഞിരുന്നു. എന്നാല്‍ ഡ്രൈവര്‍ക്ക് അത് വിശ്വസിനീയമായില്ല എന്ന് മാത്രമല്ല മോശമായി സംസാരിക്കുകയും ചെയ്തു. വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ പരാതിയില്‍ എറണാകുളം എന്‍ഫോഴ്സ്‌മെന്റ് ആര്‍ടി ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പിജി നിഷാന്ത് ഓട്ടോ ഡ്രൈവറെ പിടികൂടി. മീറ്ററിടാത്തതെ വാഹനമൊടിക്കല്‍, അമിത ചാര്‍ജ് വാങ്ങല്‍, യൂണിഫോം ധരിക്കാതിരുന്നത്, യാത്രക്കാരോട് മോശമായി സംസാരിക്കുക എന്നിവയ്ക്കെല്ലാം ചേര്‍ത്താണ് പിഴ ചുമത്തിയിരിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































