പുതുവര്‍ഷത്തിലെ സന്തോഷ വാര്‍ത്ത; ഉമ തോമസ് ശരീരം ചലിപ്പിച്ചു
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ താല്‍ക്കാലിക ഗാലറിയില്‍നിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച എം.എല്‍.എ ഇന്ന് ശരീരമൊക്കെ ചലിപ്പിച്ചതായി അവരുടെ ഫേസ്ബുക്ക് പേജിലൂടെ അഡ്മിന്‍ ടീം അറിയിച്ചു. ‘പുതുവത്സരത്തിലെ സന്തോഷ വാര്‍ത്ത’ എന്ന കുറിപ്പിലാണ് സെഡേഷനും വെന്റിലേറ്റര്‍ സപ്പോര്‍ട്ടും കുറച്ചുവരുന്നതായും ഇവര്‍ അറിയിച്ചത്. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നിട്ടുണ്ടെന്നും പ്രാര്‍ത്ഥനകള്‍ തുടരണമെന്നും കുറിപ്പിലുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































