#news #Top Four

കൊച്ചിയിലെ കപ്പല്‍ അപകടം; ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ വിദഗ്ധ മുങ്ങല്‍ സംഘം അടിത്തട്ടില്‍ പരിശോധന നടത്തും

കൊച്ചി: കൊച്ചിയുടെ പുറം കടലില്‍ മുങ്ങിയ ചരക്കു കപ്പലിനുള്ളില്‍ പരിശോധന നടപടികള്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും, കപ്പല്‍ കമ്പനിയായ എംഎസ്‌സിയും ചേര്‍ന്നാണ് ദൗത്യം. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരുടെ സംഘം ആദ്യം കപ്പല്‍ മുങ്ങിയ സ്ഥലത്ത് കടലിന്റെ അടിത്തട്ടില്‍ പരിശോധന നടത്തി മാപ്പിങ് പൂര്‍ത്തിയാക്കും. തുടര്‍ന്ന് കണ്ടെയ്‌നറുകള്‍ പുറത്ത് എടുക്കാനുള്ള നടപടികളിലേക്ക് കടക്കും. ഇതിനും കപ്പലിലെ എണ്ണ നീക്കം ചെയ്യുന്നതിനുമായി കപ്പല്‍ കമ്പനി മറ്റൊരു സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്. കപ്പല്‍ മുങ്ങിയ മേഖല പൂര്‍ണമായും കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണത്തിലാണ്.

Also Read; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

 

Leave a comment

Your email address will not be published. Required fields are marked *