#Politics #Top Four

‘ജൂണ്‍ 19 ന് ജനങ്ങള്‍ കത്രികകൊണ്ട് പിണറായിസത്തിന്റെ അടിവേരറുക്കും’; പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരത്തിന് കത്രിക ചിഹ്നം ലഭിച്ചതോടെ തനിക്ക് നൂറു ശാതമാനം വിജയം ഉറപ്പാണെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍. ഈ തിരഞ്ഞെടുപ്പില്‍ കത്രിക ചിഹ്നവും കത്രിക പൂട്ടും പ്രധാന ചര്‍ച്ചവിഷയമാകും. ജൂണ്‍ 19ന് കത്രിക കൊണ്ട് ശബ്ദം പോലും ഇല്ലാതെ ജനങ്ങള്‍ പിണറായിസത്തിന്റെ അടിവേരറുക്കുമെന്നും അദ്ദേഹം പറഞ്ഞു. കത്രിക ചിഹ്നത്തില്‍ താന്‍ രണ്ട് തവണ മത്സരിച്ചിട്ടുണ്ടെന്നും അതിനാല്‍ കത്രിക അപരിചിതമായ ചിഹ്നം അല്ലെന്നും പിവി അന്‍വര്‍ വ്യക്തമാക്കി.

Also Read; കൊച്ചിയിലെ കപ്പല്‍ അപകടം; ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ വിദഗ്ധ മുങ്ങല്‍ സംഘം അടിത്തട്ടില്‍ പരിശോധന നടത്തും

ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് കത്രിക പൂട്ടിട്ടവരെ നിലമ്പൂരുകാര്‍ കത്രിക പൂട്ടിട്ട് പൂട്ടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വിഡി സതീശന്‍ പിണറായിസം എന്ന വാക്ക് പോലും ഉച്ചരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഡി സതീശന്‍ തന്നെയാണ് കോണ്‍ഗ്രസിനെ ഇനി മുന്നോട്ട് നയിക്കുന്നത് എങ്കില്‍ തനിക്ക് ആഭ്യന്തരമോ വനം വകുപ്പോ വേണമെന്നാണ് താന്‍ കോണ്‍ഗ്രസിന് മുന്നില്‍ വെച്ച ഉപാധി. വനം വകുപ്പ് തനിക്ക് തന്നാല്‍ എന്താണ് കുഴപ്പം എന്നും മധ്യസ്ഥ ചര്‍ച്ചയില്‍ സാമുദായിക നേതാക്കളാണ് മന്ത്രി സ്ഥാന ആവശ്യം മുന്നോട്ട് വെച്ചതെന്നും പിവി അന്‍വര്‍ പറഞ്ഞു.

അതേസമയം തനിക്ക് നേരെ വരുന്ന ട്രോളുകളും പരിഹാസങ്ങളും ആഘോഷമാക്കുന്നതാണ് എന്റെ പതിവെന്നും അദ്ദേഹം പറഞ്ഞു. തന്നെ ട്രോളിലൂടെ പിന്തിരിപ്പിക്കാമെന്നത് തെറ്റായ ധാരണയാണെന്നും പിവി അന്‍വര്‍ കൂട്ടിചേര്‍ത്തു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *